Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 28, 2023 7:43 pm

Menu

Published on August 6, 2013 at 4:00 pm

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു: കശ്മീരില്‍ 5 സൈനികര്‍ മരിച്ചു

kashmir-five-indian-soldiers-killed-in-shooting

ശീനഗര്‍ :വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റിനുനേരെ പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാലു ജവാന്മാരും ഒരു ഓഫീസറും മരിച്ചു.പുലര്‍ച്ചെ പട്രോളിങ്ങിനിടെയാണ് സംഭവം.ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു. ആക്രമണം ഇന്ത്യാ-പാകിസ്താന്‍ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഇന്ത്യ പാകിസ്താന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷറെ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.നാലുമാസത്തിനിടെ അഞ്ചാംതവണയാണ് ഈ മേഖലയില്‍ പാകിസ്താന്‍ സൈന്യം ആക്രമണം നടത്തുന്നത്. മെയ് 27-ന് പൂഞ്ചിലെ ഇന്ത്യന്‍ പോസ്റ്റിനു നേരെ റോക്കറ്റ് ആക്രമണം നടത്തി. മെയ് 24-ന് തുത്മാരി ഗലിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ജൂണ്‍ 10-ന് പൂഞ്ച് സെക്ടറില്‍പ്പെട്ട കൃഷ്ണഘട്ടിലെ നാംഗിതിക്രി മേഖലയില്‍ ഇന്ത്യന്‍ പോസ്റ്റിനുനേരെയും പാക് സേന വെടിവെച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News