Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:28 am

Menu

Published on January 2, 2014 at 1:40 pm

രണ്‍ബീറിന്റെ വിവാഹാഭ്യര്‍ത്ഥന കത്രീന നിരസിച്ചു?

katrina-has-apparently-declined-ranbirs-marriage-proposal

ബോളിവുഡില്‍ ഏറെ ഗോസിപ്പുകളും വിവാദങ്ങളും ചര്‍ച്ചയുമായി മാറിയ പ്രണയമാണ് യുവതാരം രണ്‍ബീര്‍ കപൂറും കത്രീന കൈഫും തമ്മിലുള്ളത്.അവധിക്കാലം ചെലവിടാന്‍ ഇരുവരും പോയത് സ്‌പെയിനിലായിരുന്നു. രണ്‍ബീറിനൊപ്പം കത്രീന ഏതാണ്ട് നഗ്നയായി നടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത് കൂടുതല്‍ ഗോസിപ്പുകള്‍ സൃഷ്ടിച്ചിരുന്നു.ഇത്രയേറെ പ്രശ്‌നങ്ങള്‍ നടന്നിട്ടും തങ്ങള്‍ പ്രണയത്തിലാണോയെന്നകാര്യം കത്രീനയും രണ്‍ബീറും വ്യക്തമാക്കുകയും ചെയ്തിരുന്നില്ല. സ്‌പെയിന്‍ വെക്കേഷന്‍ കഴിഞ്ഞയുടന്‍ തന്നെ രണ്‍ബീറിനൊപ്പം കത്രീന പിന്നീട് ശ്രീലങ്കയിലെ ലൊക്കേഷനിലേയ്ക്കും യാത്രചെയ്തിരുന്നു. ഇത്രയൊക്കെ ആയപ്പോള്‍ കത്രീനയും രണ്‍ബീറും ഉടന്‍ വിവാഹിതരാകുമെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി.2014ല്‍ വിവാഹനിശ്ചയം നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍.എന്നാല്‍ ഇപ്പോള്‍ ബോളിവുഡിനെ ചൂടുപിടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. രണ്‍ബീര്‍ കത്രീനാ കൈഫിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും അത് കത്രീന നിരസിച്ചുമെന്നാണ് ബി ടൗണില്‍ നിന്നുമുള്ള വാര്‍ത്ത.തന്റെ ഇരുപത്തിയെട്ടാം പിറന്നാള്‍ ദിനത്തിലാണ് രണ്‍ബീര്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ വിവാഹജീവിതത്തിലേയ്ക്ക് കടക്കാന്‍ ആഗ്രഹമില്ലെന്നും സിനിമയാണ് തനിക്ക് വലുതെന്നും കത്രീന രണ്‍ബീറിനോട് പറഞ്ഞതായാണ് ബോളിവുഡ് സംസാരം.

Loading...

Leave a Reply

Your email address will not be published.

More News