Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കത്രീനയും രണ്‍ബീറും പ്രണയത്തിലാണെന്ന വാർത്ത കേൾക്കാത്തവരായി ഇനിയാരും ഉണ്ടാകില്ല. രണ്‍ബീറുമൊത്തുള്ള പ്രണയം നാട്ടില്‍ പാട്ടായതോടെ കത്രീനയുടെ മുന്‍ കാമുകനായ സല്‍മാന്‍ ഖാന്‍ രംഗത്തുനിന്നുതന്നെ മാഞ്ഞുപോയിരുന്നു. എന്നാൽ ഇപ്പോൾ കത്രീനയെക്കുറിച്ച് പുതിയൊരു വാർത്ത .കത്രീന സല്‍മാനുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ല .സല്‍മാന്‍ ഖാന്റെ സഹോദരി അല്‍വിരയുടെ വീട്ടില്‍ കത്രീന കൈഫിനെ കണ്ട പാപ്പരാസികളാണ് പുതിയ വിശേഷങ്ങള്‍ പുറത്തെത്തിച്ചത്. സല്‍മാനും കത്രീനയും തമ്മില്‍ ബന്ധങ്ങള്‍ അവസാനിച്ചിട്ടില്ല എന്നും നേരത്തെ പറഞ്ഞതെല്ലാം വെറും കഥകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് കത്രീന, ഖാന്‍ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത്. വിനായക ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചാണ് കത്രീന സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീട്ടിലെത്തിയത്.
രണ്‍ബീറും കത്രീനയും തമ്മിലുള്ള വിവാഹം ഏകദേശം ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. സ്‌പെയിനിലെ ഇബിസ ബീച്ചില്‍ ബിക്കിനിയിട്ട് രണ്‍ബീറിനൊപ്പം നില്‍ക്കുന്ന കത്രീനയുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പുറത്ത് വിട്ടത് ഈയിടെയായിരുന്നു. അതിനു മുന്‍പ് തന്നെ ഇവര്‍ തമ്മില്‍ അടുപ്പത്തിലാണെന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് രണ്‍ബിറിന് പുതിയൊരു കാമുകിയുണ്ടെന്നും ഇതിനുശേഷം പുറത്തുവന്നു.ഇത് അറിഞ്ഞപ്പോഴാണ് കത്രീന സല്‍മാനുമായി വീണ്ടും ബന്ധം സ്ഥാപിക്കാന്‍ തയാറെടുക്കുന്നതെന്നാണ് സൂചന. തന്റെ ജന്മദിനമായ സെപ്റ്റംബര്‍ 28-ന് എന്തോ വലിയ സംഭവം വെളിപ്പെടുത്തുമെന്നാണ് രണ്‍ബീര്‍ പറഞ്ഞിരിക്കുന്നത്. എന്തായിരിക്കും സെപ്റ്റംബര്‍ 28-ന് രണ്‍ബീര്‍ വെളിപ്പെടുത്തുക എന്ന ആകാംഷയിലാണ് എല്ലാവരും…
Leave a Reply