Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡിലെ പ്രണയജോഡികളായ രണ്‍ബീര്‍ കപൂറിൻറെയും കത്രീനാ കൈഫിൻറെയും വിവാഹനിശ്ചയം കഴിഞ്ഞതായി ബോളിവുഡ് മാധ്യമങ്ങള്‍. ഇരുവരുടെയും വിവാഹനിശ്ചയം ഡിസംബര്‍ 30ന് ലണ്ടനില്‍ വെച്ച് നടന്നതായാണ് പ്രമുഖ ബോളിവുഡ് മാധ്യമങ്ങളായ ബിസിനസ് ഓഫ് സിനിമയും ബോളിവുഡ് ലൈഫും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചടങ്ങിൽ ഇരുവരുടെയും മാതാപിതാക്കളും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തതെന്ന് വാർത്തയിൽ പറയുന്നു. കത്രീനാ കൈഫിന്റെ കുടുംബം ലണ്ടനിലായതിനാലാണ് ചടങ്ങ് അവിടേക്ക് മാറ്റിയത്. ഫറാഖാൻറെ അമ്പതാം പിറന്നാളാഘോഷത്തിന് കത്രീനാ കൈഫ് ക്യാമറകള്‍ക്ക് മുന്നില്‍ വിവാഹനിശ്ചയ മോതിരം മറച്ചുവച്ചാണ് പ്രത്യക്ഷപ്പെട്ടതെന്നും ഗോസിപ്പുകളുണ്ട്. കഴിഞ്ഞ വർഷം ബോളിവുഡിൽ ചൂടേറിയ ചർച്ചകളിലൊന്നായിരുന്നു രണ്‍ബീർ -കത്രീന പ്രണയം. എന്നാൽ ഈ വാർത്ത ഇരുവരും നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ പാപ്പരാസികൾ ഇവരുടെ പിന്നാലെ നിലയുറപ്പിക്കുകയായിരുന്നു.
Leave a Reply