Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:46 am

Menu

Published on September 19, 2013 at 1:49 pm

കത്രീനയെ രണ്‍ബീറും പ്രണയത്തിലാണ് പക്ഷേ….വിവാഹം കഴിക്കാന്‍ തയാറല്ല

katrina-kaif-is-a-special-part-of-my-life-rumoured-beau-ranbir-kapoor

സിനിമയില്‍ വന്നതുമുതല്‍ നിരവധി കാര്യങ്ങളാണ് രണ്‍ബീറിനെ കുറിച്ച് ഉയര്‍ന്നുവന്നത്. ബോളിവുഡ് ലോകത്ത് രണ്‍ബീറിന്റെ ആദ്യ കാമുകിയായി എത്തിയത് ദീപിക പദുക്കോണ്‍ ആണ്. ഇപ്പോള്‍ രണ്‍ബീര്‍ കപൂറും കത്രീന കൈഫുമാണ് ബോളിവുഡ് ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരജോഡികള്‍ . തങ്ങള്‍ പരസ്പരം പ്രണയിക്കുന്നു എന്ന് താരങ്ങള്‍ തന്നെ പല അവസരത്തിലും തുറന്നടിച്ചിട്ടുണ്ട്. കത്രീന തനിക്ക് ഏറ്റവും പ്രിയപ്പെട്ടവള്‍ മാത്രമല്ല, ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥാനം അലങ്കരിക്കുന്നവളും ആണെന്നാണ് രണ്‍ബീര്‍ പറയുന്നത്. പക്ഷേ ആ സ്ഥാനമെന്താണെന്ന് മാധ്യമങ്ങളോട് പറയാന്‍ താരം തയ്യാറല്ല. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നും രണ്‍ബീറിന്റെ ജന്മദിനമായ സെപ്തംബര്‍ 28ന് ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നല്‍, ഈ വാര്‍ത്തയെ രണ്‍ബീര്‍ നിഷേധിക്കുന്നു.പ്രണയിക്കുന്നെന്ന് പറഞ്ഞെങ്കിലും വാവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഒരിടത്തും മുട്ടാത്ത ഉത്തരങ്ങളാണ് രണ്ടു പേര്‍ക്കും.

Loading...

Leave a Reply

Your email address will not be published.

More News