Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇബിസ ബീച്ചില്‍ രണ്‍ബീര്‍ കപൂറുമൊത്ത് അവധിക്കാലം ആഘോഷിക്കുന്ന തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെതിരെ പ്രമുഖ ബോളിവുഡ് താരം കത്രീന കൈഫ് രംഗത്തെത്തി.ഒരു തുറന്ന കത്തും പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ് കത്രീന കൈഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങള്‍ തന്റെ സ്വകാര്യ ജീവിതം അപഹരിക്കുകയാണെന്നു കുറ്റപ്പെടുത്തിയ താരം, മാധ്യമങ്ങള്‍ എല്ലാ പരിധിയും ലംഘിക്കുകയാണെന്ന് കൂട്ടിച്ചേർത്തു.കഠിനമായ മാനസിക സംഘര്‍ഷത്തിലും, ദുഃഖത്തിലുമാണ് മാധ്യമങ്ങള്‍ക്ക് കത്തെഴുതുന്നതെന്ന് പറയുന്ന താരം, ഏറെ പ്രിയപ്പെട്ട ഒരു സഹതാരത്തോടൊപ്പം അവധിക്കാലം ചിലവിടുന്ന ചിത്രങ്ങള്‍ തന്റെ സമ്മതമില്ലാതെയാണ് ഒരു മാധ്യമം പ്രസിദ്ധപ്പെടുത്തിയതെന്നും, പിന്നെ എല്ലാ മാധ്യമങ്ങളും വാണിജ്യതാല്പ്പര്യത്തോടെയാണ് അവ പ്രചരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളുമായി നല്ല രീതിയിലുള്ള ബന്ധമാണ് തനിക്കുള്ളതെന്നും, അത് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് കത്ത് അവസാനിപ്പിക്കുന്നത്. മാധ്യമങ്ങള്‍ ഇനി ആ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും കത്രീന അഭ്യര്‍ത്ഥിച്ചു.
Leave a Reply