Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:23 am

Menu

Published on October 13, 2017 at 3:23 pm

കാറ്റ് വീശിത്തുടങ്ങി.. കാറ്റ് റിവ്യൂ

kattu-malayalam-movie-review

കോക്ടൈൽ, ഈ അടുത്ത കാലത്ത്, ലെഫ്ട് റൈറ് ലെഫ്ട്, ഈ രണ്ടു ചിത്രങ്ങൾ തന്നെ മതി അരുൺ കുമാർ അരവിന്ദ് എന്ന സംവിധായകന്റെ കഴിവ് നമുക്ക് മനസ്സിലാവാൻ. ഇത്രയധികം വ്യത്യസ്തമായ സിനിമകൾ എടുത്തിരുന്ന സംവിധായകൻ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് കാറ്റിലൂടെ. പത്മരാജന്റെ ‘റാണിമാരുടെ കുടുംബം’ എന്ന കഥയാണ് സിനിമയ്ക്ക് അവലംബം.

സിനിമക്ക് പറയാനുള്ളത്

നിഷ്കളങ്കനായ നൂഹ്കണ്ണ, എന്തിനും ഏതിനും പോന്ന സ്ത്രീ വിഷയത്തിൽ അതീവ താല്പര്യമുള്ളവനും കൂടിയായ ചെല്ലപ്പൻ എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് കാറ്റ് സഞ്ചരിക്കുന്നത്. ഒപ്പം മൂപ്പനും പോളിയും തുടങ്ങി ഒരു കൂട്ടം മനുഷ്യജീവിതങ്ങൾ കഥയിൽ നിറഞ്ഞു നിൽക്കുന്നു.

നല്ലതും ചീത്തയും

അരുൺ കുമാർ അരവിന്ദിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് തീർത്തും വേറിട്ടൊരു കഥയും പശ്ചാത്തലവും അവതരണവുമാണ് കാറ്റിന്റേത്. പോസ്റ്ററുകളും മറ്റും ആ കാര്യം വിളിച്ചോതുന്നവയുമായിരുന്നു. ശക്തമായ കഥാപാത്രങ്ങളെ സിനിമയിലുടനീളം കാണാം. ആസിഫലിയുടെ വേറിട്ട ഗെറ്റപ്പ് നല്ലതായിരുന്നു. കൈവിട്ടുപോകാതെ തന്നെ ആസിഫലി അവതരിപ്പിക്കുകയും ചെയ്തു. തീർത്തും പ്രശംസനീയമാണ് ആസിഫ് അലിയുടെ പ്രകടനം. മുരളി ഗോപിയെ സംബന്ധിച്ചെടുത്തോളം മുമ്പ് ഇത്തരം വേഷങ്ങൾ ചെയ്തതിനാൽ ഇത്തവണ പ്രകടനം കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്. വിജനമായ മലയടിവാരങ്ങളും കാടും പുഴയും നിറഞ്ഞ ചിത്രത്തിന്റെ ലൊക്കേഷനുകൾ ഗംഭീരമായിരുന്നു. ഒരു പ്രത്യേക മൂഡ് ഉണ്ടാക്കുവാൻ ഈ പശ്ചാത്തലങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒപ്പം ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും കൂടിയായപ്പോൾ സീനുകൾ മികച്ചതായി. എഴുപതുകളുടെ കാലഘട്ടം മനോഹരമായി തന്നെ ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്.

ഒരുകാലത്ത് മലയാളസിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഇത്തരം കഥകൾ പക്ഷെ ഇന്നത്തെ ഈ കാലഘട്ടത്തിൽ പ്രേക്ഷകർ എത്രത്തോളം സ്വീകരിക്കും എന്നത് കണ്ടറിയേണ്ടിയിക്കുന്നു. പെണ്ണും മദ്യവും പകയും സൗഹൃദവും പ്രതികാരവും നിറഞ്ഞ ചുറ്റുപാടുകളിൽ പച്ചയായ ഒരു കൂട്ടം മനുഷ്യരുടെ കഥ പറഞ്ഞുകൊണ്ട് ചിത്രം മുന്നോട്ട് പോകുന്നു. എങ്കിലും കാലം തെറ്റി ഇറങ്ങിയ പോലെ പലർക്കും തോന്നിയേക്കാം. അല്ലെങ്കിൽ ഇന്നത്തെ തലമുറയിൽ പാലർക്കും ഇഷ്ടമാകാതെ വന്നേക്കാം ഈ രീതിയിലുള്ള കഥ പറച്ചിൽ.

അരങ്ങിലും അണിയറയിലും

അനന്തപന്തമാനാഭനാണ് സിനിമയുടെ രചന നിർവഹിച്ചത്. ക്യാമറ കൈകാര്യം ചെയ്തത് പ്രശാന്ത് രവീന്ദ്രൻ. കാറ്റ് നിർമിച്ചിരിക്കുന്നത് കർമയുഗ് ഫിലിംസ് ആണ്. പശ്ചാത്തല സംഗീതം ദീപക് ദേവ് നിർവഹിച്ചിരിക്കുന്നു. ആസിഫലി, മുരളി ഗോപി എന്നിവരെ കൂടാതെ വരലക്ഷ്മി ശരത്കുമാറും പ്രാധാന്യമുള്ള ഒരു വേഷം ചെയ്യുന്നു. ഒപ്പം പേരറിയാത്ത ഒട്ടനവധി താരങ്ങളും അണിനിരക്കുന്നു.

കാണണോ വേണ്ടയോ

ഭൂരിപക്ഷം പ്രേക്ഷകർക്കും ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു സിനിമ വേണ്ടത്ര രീതിയിൽ ആസ്വദിക്കാൻ അല്ലെങ്കിൽ ഉൾക്കൊള്ളാൻ പറ്റിയെന്നു വരില്ല. എന്നു കരുതി സിനിമ നന്നായില്ല എന്ന അഭിപ്രായം ഒരിക്കലുമില്ല. ഇത്തരം ചിത്രങ്ങൾ ഇഷ്ടമുള്ളവർക്ക് കണ്ടു നോക്കാവുന്നതാണ്. എന്നെ സംബന്ധിച്ചെടുത്തോളം ചിത്രം തീർത്തും ഇഷ്ടമായെങ്കിലും ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായം അതാകണം എന്നില്ല.

റേറ്റിംഗ് : 3/5

Loading...

Leave a Reply

Your email address will not be published.

More News