Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്ദിരഗാന്ധിയുടെ ഘാതകരെ മഹത്വവത്കരിക്കുന്ന പഞ്ചാബി ചിത്രമായ ‘കൗം ദി ഹേരെ’ യുടെ റിലീസിന് വിലക്ക്. ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിക്കാനിരിക്കെയാണ് റിലീസ് തടഞ്ഞ് കൊണ്ടുള്ള ഉത്തരവ് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം പുറപ്പെടുവിച്ചത്.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരായ സത്‌വന്ദ് സിങിനെയും ബിയാന്ദ് സിങിനെയും പ്രകീര്‍ത്തിക്കുന്നതാണ് ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചിത്രം റിലീസ് ചെയ്യുന്നത് പഞ്ചാബില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നായിരുന്നു രഹസ്യാന്വേഷണ ബ്യൂറോയുടെ മുന്നറിയിപ്പ്. സിനിമ പ്രദര്‍ശനം വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെച്ചാക്കാമെന്നും ഐബി മുന്നറിയിപ്പു നല്‍കിയിരുന്നു.കഴിഞ്ഞമാസമാണ് സെന്‍സര്‍ബോര്‍ഡ് ഈ പഞ്ചാബി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റോടുകൂടിയ അംഗീകാരം നല്‍കിയത്. ഉള്ളടക്കത്തിനെതിരായ വിമര്‍ശനത്തിന് പുറകെ സെന്‍സര്‍ഷിപ്പ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണവും ചിത്രം നേരിട്ടിരുന്നു.. നേരത്തെ വാര്‍ത്താ വിതരണ മന്ത്രാലയം ചിത്രത്തിന്‍്റെ റിലീസിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയ കാര്യം പുന:പരിശോധിക്കണമെന്ന് വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്താല്‍ ഹിന്ദു-സിഖ് വിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ രംഗത്തുവന്നിരുന്നു.അതേസമയം, കൗം ദി ഹേരെ സത്യവിഷ്‌കാരം മാത്രമാണെന്നും ചിത്രത്തില്‍ ആരെയും മോശമാക്കുകയോ മഹത്വവത്ക്കരിക്കുകയോ ചെയ്യുന്നില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply