Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മമ്മൂട്ടി നായകനായ ഉദ്യാന പാലകന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് മലയാള സിനിമയില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് കാവേരി എന്ന നടി സഹനടി എന്ന റോളിലേക്ക് തള്ളപ്പെട്ടു.മലയാള സിനിമയില്‍ ഒരു പക്ഷെ ആര്‍ക്കും ലഭിയ്ക്കാത്ത മികച്ചൊരു തുടക്കമായിരുന്നു കാവേരിയ്ക്ക്. സെവന്‍ ആട്സ് എന്ന വലിയ ബാനര്‍, ലോഹിതദാസിന്റെ തിരക്കഥ, ദേശീയപുരസ്‌കാര ജേതാവായ ഹരികുമാറിന്റെ സംവിധാനം, വേണുവിന്റെ ഛായാഗ്രഹണം, സര്‍വ്വോപരി മമ്മൂട്ടി നായകനാകുന്ന ചിത്രം. പടം മികച്ച അഭിപ്രായം തേടി വിജയകരമായി തീര്‍ന്നു. എന്നാല്‍ പിന്നീട് മലയാള സിനിമ കാവേരിയെ അവഗണിക്കുകയായിരുന്നോ? മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ കാവേരി പറയുന്നത് ഇങ്ങനെ.
ഉദ്യാനപാലകന്‍ കഴിഞ്ഞ ശേഷം രാജസേനന്‍ സാര്‍ വളിച്ചു. ഒരു ഗംഭീര കഥ പറഞ്ഞു. കഥ കേട്ട് ഞാനും അമ്മയും കരഞ്ഞു. സിനിമയുടെ പേര് കഥാനായകന്‍. നായകന്‍ ജയറാമേട്ടന്‍. ചിത്രം ചെയ്യാമെന്നേറ്റ് അഡ്വാന്‍സ് തുക വാങ്ങി.പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വെള്ളിനക്ഷത്രത്തില്‍ ഒരു ഫോട്ടോ വന്നു. ഫോട്ടോയില്‍ ജയറാമേട്ടനൊപ്പം ദിവ്യാ ഉണ്ണി. വാര്‍ത്തയില്‍ കഥാനായകനില്‍ നായിക ദിവ്യ ഉണ്ണി. എന്താണ് സംഭവിച്ചതെന്നറിയാന്‍ അണിയറപ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ അവരെല്ലാം കൈ മലര്‍ത്തുകയായിരുന്നു. കുറേ കരഞ്ഞു
അതിന് ശേഷം വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തിന്റെ കഥ കേട്ടു. അതിനും അഡ്വാന്‍സ് തുക നല്‍കി. പക്ഷെ ഷൂട്ട് തുടങ്ങിയപ്പോള്‍ അതിലും നായിക ദിവ്യ ഉണ്ണി. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലെയും അവസരം. പക്ഷെ ഇത്തവണ അഡ്വാന്‍സ് വാങ്ങുന്നതിന് മുമ്പേ അറിഞ്ഞു, ആ വേഷം ചെയ്യുന്നത് കാവ്യ മാധവനാണെന്ന്.പിന്നീട് ജയരാജ് സാറിന്റെ ഒരു സിനിമ. ആ വേഷവും അന്നത്തെ നായികാനടി കൊണ്ടുപോയി. പിന്നെ ഇതൊരു തുടര്‍ക്കഥയായപ്പോള്‍ കിട്ടിയ വേഷങ്ങളിലേക്ക് എനിക്ക് ഒതുങ്ങേണ്ടിവന്നു. എനിക്ക് പ്രതീക്ഷിച്ചത് ഒന്നും നേടാന്‍ കഴിയാതെ വന്നപ്പോള്‍ മറ്റു പലര്‍ക്കും പ്രതീക്ഷിക്കാത്തത് കിട്ടി.” കാവേരി പറയുന്നു.
Leave a Reply