Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനതപുരം : സിനിമാതാരം കവിയൂര്‍ പൊന്നമ്മയുടെ കാര്‍ തകര്‍ക്കുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് പുളിമൂട്ടിലുള്ള സ്വകാര്യ ഹോട്ടലില്‍ താമസിക്കാനെത്തിയപ്പോഴാണ് താരത്തിന്റെ കാര്‍ തകര്‍ക്കുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തത്.
സംഭവത്തില്‍ ആലുവ സ്വദേശികളായ മുന്‍ ഡ്രൈവര്‍ ജിതീഷ് (35), സുഹൃത്ത് രവി (39) എന്നിവരാണ് വഞ്ചിയൂര്‍ പോലീസിന്റെ അറസ്റ്റിലായത്. കവിയൂര്‍ പൊന്നമ്മയുടെ കാര്‍ ശനിയാഴ്ച ജിതീഷും രവിയും ചേര്‍ന്നു കല്ലുകൊണ്ടിടിച്ച് തകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് കവിയൂര്‍ പൊന്നമ്മ തന്റെ വാഹനം നശിപ്പിച്ചതും നിരന്തരം ശല്യപ്പെടുത്തുന്നുവെന്നതും ചൂണ്ടിക്കാണിച്ച് വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് ജിതീഷിനെ ഡ്രൈവര്‍
ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ജിതീഷ് കവിയൂര്‍ പൊന്നമ്മയുടെ ഷൂട്ടിങ് സ്ഥലങ്ങളിലും അവര്‍ താമസിക്കുന്ന ഹോട്ടലുകളിലുമെത്തി നിരന്തരം ശല്യപ്പെടുത്താറുണ്ടെന്നും വഞ്ചിയൂര്‍ എസ്.ഐ. പറഞ്ഞു. പ്രതികള്‍ക്കെതിരെ കേസെടുത്തതായും പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചതായും വഞ്ചിയൂര്‍ പോലീസ് അറിയിച്ചു.
Leave a Reply