Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: തന്റെ പേരില്‍ വ്യാജഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കിയ സംഭവം തനിക്കും കുടുംബത്തിനും ഏറെ മന:പ്രയാസവും മാനക്കേടും ഉണ്ടാക്കിയെന്ന് നടി കാവ്യാ മാധവന്‍.ചെറിയൊരു സന്തോഷത്തിന് വേണ്ടിയാണ് മിക്കവരും ഇത്തരം വ്യാജപേജുകള്‍ ഉണ്ടാക്കുന്നത്. കേസുമായി മുന്നോട്ടു പോയതും അറസ്റ്റുണ്ടായതും പലര്‍ക്കും പാഠമാകണമെന്നും കാവ്യാ മാധവന്‍ പറഞ്ഞു.
തന്റെ പേരും ചിത്രവും ഉപയോഗിച്ചുള്ള പ്രൊഫൈലുകളില്‍ നിന്ന് സുഹൃത്തുക്കള്‍ക്കും അല്ലാത്തവര്‍ക്കും നിരവധി മെസേജുകള്‍ പോയിട്ടുണ്ട്. ഇതെല്ലാം ഏറെ മാനക്കേടുണ്ടാക്കി. മലയാളത്തിലും പുറത്തുമുള്ള നിരവധി നടിമാര്‍ക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ മിക്കവരും പരാതി നല്‍കാന്‍ മുന്നോട്ട് വരുന്നില്ലെന്നും കാവ്യ പറഞ്ഞു.
കാവ്യയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കിയ പന്തളം സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നുണ്ടെന്നറിഞ്ഞ കാവ്യ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. നടിയുടെ ചിത്രവും പേരും ഉപയോഗിച്ചതിന് പുറമേ അപകീര്‍ത്തികരമായ പോസ്റ്റുകളും അശ്ലീലചുവയുള്ള കമന്റുകളും പ്രതി വ്യാജ പ്രൊഫൈലിലൂടെ നിരന്തരം പ്രചരിപ്പിച്ചിരുന്നു. നാല് വര്‍ഷമായി ഇയാള്‍ കാവ്യയുടെ പേരില്‍ ഫെയ്‌സ്ബുക്ക് പേജ് ഉപയോഗിക്കുകയായിരുന്നു.നടിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ സൈബര്‍ സെല്‍ 12ഓളം വ്യാജ പ്രൊഫൈലുകള്‍ കാവ്യാ മാധവന്റേതായി കണ്ടെത്തിയിരുന്നു.
Leave a Reply