Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:22 am

Menu

Published on August 29, 2016 at 9:50 am

വിവാഹം കഴിക്കുമോ..? ഉത്തരവുമായി ദിലീപും കാവ്യയും ഒന്നിച്ച്

kavya-madhavan-and-dileep-wedding-rumours-reply

ദിലീപും കാവ്യ മാധവനും വിവാഹിതരാവാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.രഹസ്യമായും പരസ്യമായും ഈ ചോദ്യം നേരിടേണ്ടിവരുന്നുണ്ടെങ്കിലും ഇരുവരും അതില്‍നിന്ന് ഒഴിഞ്ഞുമാറാറാണ് പതിവ്. എന്നാല്‍ ആ ചോദ്യത്തോട് കാവ്യയും ദിലീപും ഒരുമിച്ച് മനസ്സ് തുറക്കുകയാണ്  വനിതാ മാസികയില്‍…

ദിലീപ് കാവ്യയെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ദിലീപ് നല്‍കുന്ന മറുപടി ഇങ്ങനെ..

‘പ്രേക്ഷകര്‍ക്ക് ഇതൊരു വിഷയമേ അല്ല. പടം നന്നായാല്‍ അവര്‍ സിനിമ കാണാന്‍ കയറും. ജനങ്ങളുടെ മുന്നിലാണ് ഞാനും കാവ്യയും വളര്‍ന്നത്. അവരോട് ഒന്നും ഒളിച്ചുവെക്കാനാവില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. എന്തുണ്ടായാലും ജനങ്ങളെ അറിയിച്ചുകൊണ്ടായിരിക്കും. ഇപ്പോള്‍ മനസില്‍ മറ്റൊന്നുമില്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. അച്ഛന്റെ സ്മരണാര്‍ഥം ആരംഭിച്ച ജിപി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ അറുപതിലേറെ വീടുകള്‍ നിര്‍മ്മിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി കേരള ആക്ഷന്‍ ഫോഴ്‌സ് എന്ന സംഘടനയുമായി ചേര്‍ന്ന് സുരക്ഷിതഭവനം പദ്ധതിയിലൂടെ വീടുവച്ച് നല്‍കുന്നു. ഇടത് കൈ കൊടുക്കുന്നത് വലത് കൈ അറിയരുതെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ആരോടും പറയാറില്ലായിരുന്നു. പക്ഷേ ഇങ്ങനെ പറഞ്ഞാലേ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാവൂ.
പിന്നെ, വീടുകളില്‍ സാധാരണ കല്യാണക്കാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനമെടുക്കുന്നതും അച്ഛനമ്മമാരോട് ചോദിച്ചിട്ടാണ്. എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനൂട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അവളുടെ മുന്നില്‍ ഞാനൊരു കൊച്ചുകുട്ടിയാണ്.’ മകളും സമ്മതിച്ചാലോ എന്ന ചോദ്യത്തിന് ‘അത് അപ്പോഴല്ലേ’ എന്ന് തമാശമട്ടില്‍ മറുപടി പറയുന്നു ദിലീപ്.
കാവ്യയുമായി ചേര്‍ത്തുള്ള ഗോസിപ്പുകളൊന്നുമല്ല തന്റെ കുടുംബജീവിതം തകര്‍ത്തതെന്നും അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളുണ്ടെന്നും പറയുന്നു ദിലീപ്. ‘അതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ പലരും കുഴപ്പത്തിലാവും. അതിനെക്കുറിച്ചിന് പറയണ്ട. ഈ കാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂ. മീശമാധവനില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഈ ഗോസിപ്പ്.’ ദിലീപ് പറയുന്നു.

ഒരുമിച്ച് അഭിനയിക്കാതെ അഞ്ച് വര്‍ഷം മാറിനിന്നത് വിവാദങ്ങള്‍ കൊണ്ടായിരുന്നില്ലെന്നും പറയുന്നു അദ്ദേഹം. ‘ശക്തമായ വേഷങ്ങള്‍ വരുമ്പോള്‍ മാത്രം ഒരുമിച്ച് അഭിനയിച്ചാല്‍ മതി എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അടൂര്‍ സാറിന്റെ സിനിമയിലൂടെ അത് ലഭിച്ചപ്പോള്‍ സ്വീകരിക്കുകയായിരുന്നു’ ദിലീപ് കൂട്ടിച്ചേര്‍ക്കുന്നു.
തങ്ങളെക്കുറിച്ച് നിരന്തരമുണ്ടാവുന്ന ‘വിവാഹ വാര്‍ത്തകള്‍’ ഉണ്ടാക്കിയിട്ടുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് കാവ്യയും പറയുന്നു.’ഓരോ മാസവും എന്ന നിലയില്‍ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവാറുണ്ട്. വിവാഹവാര്‍ത്ത പറയാന്‍ അച്ഛന്‍ പത്രസമ്മേളനം നടത്തിയെന്ന മട്ടിലുള്ള വ്യാജ പത്രകട്ടിംഗ് പോലും കണ്ടിരുന്നു. അവസാനം ഫേസ്ബുക്ക് പേജില്‍ ഇതല്ല സത്യം എന്നെഴുതേണ്ടിവന്നു.’ കാവ്യ കൂട്ടിച്ചേര്‍ക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News