Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള പ്രിയ നടി കാവ്യാ മാധവന്‍റെ വകയായി ചോറ്റാനിക്കര ദേവിക്ഷേത്രത്തില്‍ മണ്ഡപത്തില്‍ പാട്ട് വഴിപാട് നടത്തി. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് വിടവാങ്ങിയ കാവ്യ സിനിമാലോകത്തിന് തന്നെ തീരാനഷ്ട്ടമായിരുന്നു.എന്നാൽ സുകകരമാല്ലാത്ത വിവാഹ ജീവിതമാണ് കാവ്യക്കുണ്ടായത്.ഏറെ താമസിയാതെ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ കാവ്യ വീണ്ടും സിനിമാ ലോകത്ത് തിരികെയെത്തി.വിവാഹ ജീവിതം കൊണ്ട് അനുഭവിച്ച കഷ്ട്ടതകൾക്കും കുടുംബത്തിന് ഉണ്ടായ ദോഷങ്ങള്‍ക്കുമെല്ലാം കാരണം ദൈവ കോപമാണെന്ന വിശ്വാസത്തിലാണ് കാവ്യ. അതുകൊണ്ട് ദോഷങ്ങള്‍ മാറാന്‍ പൂജയും വഴിപാടും മുടങ്ങാതെ ക്ഷേത്ര ദര്‍ശനവും നടത്തുകയാണ് .ഇതിന്‍റെ ഭാഗമായിട്ടാണ് ചോറ്റാനിക്കര ദേവിക്ഷേത്രത്തില്‍ കാവ്യാ മാധവന്‍റെ വകയായി മണ്ഡപത്തില്‍ പാട്ട് വഴിപാട് നടത്തിയത്.ഇതിനായി ശനിയാഴ്ച രാവിലെ മുതല്‍ കാവ്യയും കുടുംബവും ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു .ചോറ്റാനിക്കര ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് മണ്ഡപത്തില്‍ പാട്ട് വഴിപാട്.പൂജയും വഴിപാടുമൊക്കെ തനിക്ക് വന്നു ചേര്‍ന്ന ദോഷങ്ങള്‍ക്ക് പ്രതിവിധിയാകുമെന്ന വിശ്വാസത്തിലാണ് മലയാളികളുടെ ഈ പ്രിയ താരം.വിവാഹമോചനത്തിന് ശേഷം കാവ്യ വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത്തവണ സിനിമാ മേഖലയില്‍ ഉള്ള ഒരാളെ തന്നെ കാവ്യക്ക് വരനാക്കുവാനാണ് വീട്ടുകാര്‍ ആലോചിക്കുന്നത് .കൂടാതെ ഒരു ക്യാമറാമാനുമായി കാവ്യ പ്രണയത്തിലാണെന്ന വാര്‍ത്തയും ഉണ്ട് . എന്തായാലും ഭാവി ജീവിതത്തില്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കുവനുള്ള പ്രാര്‍ത്ഥനയിലാണ് കാവ്യയും കുടുംബവും .
Leave a Reply