Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:48 am

Menu

Published on September 27, 2013 at 4:08 pm

കാവ്യയുടെ വിവാഹം ഉടൻ എന്ന് അടുത്ത സുഹൃത്തുക്കൾ

kavya-madhavan-is-ready-for-second-marriage-2

കാവ്യാമാധവന്‍ ഉടന്‍ വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്തയ്ക്ക് വന്‍ പ്രചാരം ലഭിച്ചതിനെ തുടര്‍ന്ന് കാവ്യാമാധവന്‍തന്നെ നേരിട്ട് മലയാളത്തിലെ പ്രമുഖ പത്രത്തിന് വാര്‍ത്ത നിഷേധിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നു. എന്നാല്‍ കാവ്യയുടെ അടുത്ത സുഹൃത്തുക്കളുള്‍പ്പെടെ വിവാഹം ഉടന്‍ ഉണ്ടെന്ന വാര്‍ത്ത വാസ്തവമാണെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ വിവാഹം പുറത്തുപറയാന്‍ ഇപ്പോള്‍ താല്‍പര്യപ്പെടുന്നില്ലതെന്നതാണ് ഇതില്‍നിന്നും വ്യക്തമാവുന്നത്. വിവാഹക്കാര്യം കാവ്യ മറച്ചുവയ്ക്കുന്നതെന്തിനാണെന്നാണ് ചോദ്യമുയരുന്നത്. തൻറെ  വിവാഹം ഉടനില്ലെന്നും ചേട്ടൻറെ   വിവാഹമാണ് ഇപ്പോഴെന്നുമാണ് കാവ്യ പറയുന്നത്. ഇത് തല്‍ക്കാലം മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയുള്ള പ്രസ്താവനയാണെന്നാണ് കരുതുന്നു. കഴിഞ്ഞ ദിവസം കാവ്യയും കുടുംബവും ഗുരുവായൂരില്‍ ദര്‍ശനം നടത്തുകയും കൃഷ്ണനാട്ടം സ്വയംവരമുള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തുകയും ചെയ്തതോടെയാണ് കാവ്യ വീണ്ടും വിവാഹത്തിനൊരുങ്ങുകയാണെന്ന് വാര്‍ത്ത വന്നത്. എന്നാല്‍ കാവ്യ പറയുന്നത് തൻറെ കല്യാണം ഇപ്പോഴില്ല ചേട്ടനാണ് വിവാഹിതനാകാന്‍ പോകുന്നതെന്നാണ്.
ചേട്ടൻറെ വിവാഹവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായിട്ടാണ് തങ്ങള്‍ ഗുരുവായൂരിലെത്തി വഴിപാടുകള്‍ നടത്തിയതെന്നും കാവ്യ പറഞ്ഞു. തലശേരിസ്വദേശിനിയും ചേട്ടനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചുകഴിഞ്ഞതാണെന്നും താരം പറഞ്ഞു. ഗുരുവായൂരില്‍ തൊഴാല്‍ പോയപ്പോള്‍ താനും തുലഭാരം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അത് വീണ്ടും വിവാഹം ശരിയാകാന്‍ വേണ്ടിയാണെന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണെന്നും കാവ്യ ചോദിക്കുന്നു.  കാവ്യ അംബാസഡറായിട്ടുള്ള ബിസിനസ് ഗ്രൂപ്പിൻറെ മാനേജിങ് ഡയറക്ടറാണ് വരനെന്നായിരുന്നു വാര്‍ത്ത. വിവാഹം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു.
കഴിഞ്ഞദിവസങ്ങളിലെ വാര്‍ത്തകളില്‍ വിവാഹം ഉടന്‍ ഉണ്ടാവുമെന്നും സിനിമയില്ലെങ്കിലും ജീവിക്കാന്‍ ബിസിനസ് രംഗത്തേക്ക് ശ്രദ്ധ തിരിക്കുകയാണെന്നും കാവ്യ വെളിപ്പെടുത്തിയിരുന്നു. വാര്‍ത്ത പുറത്തുവന്നു താമസിയാതെയാണ് കാവ്യയുടെ പ്രതികരണം ഉണ്ടായത്. വാര്‍ത്ത കൂടുതല്‍ പ്രചരിക്കുന്നതിനുമുന്‍പ് തടയിടുകയായിരുന്നു താരത്തിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. കാവ്യയുടെ ആദ്യ ഭര്‍ത്താവായിരുന്ന നിശാല്‍ അടുത്തിടെ പുനര്‍ വിവാഹിതനായിരുന്നു. അതുകൊണ്ടുതന്നെ വിവാഹിതയാകാതെ മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് കാവ്യ തീരുമാനിക്കുകയായിരന്നു. കൂടാതെ ദിലീപിനെയും കാവ്യയെയും ചേര്‍ത്ത് നേരത്തെ തന്നെ നിരവധി ഗോസിപ്പുകളിറങ്ങിയിരുന്നു. ഇപ്പോള്‍ ദിലീപുമായി കാവ്യ പിണങ്ങിയെന്നും അതുകൊണ്ടാണ് സിനിമകള്‍ തീരെ കുറവായതെന്നും പ്രചാരമുണ്ടായിരുന്നു. സിനിമകളില്ലാത്തതിനാല്‍ തന്നെ വിവാഹം കഴിഞ്ഞ് വീട്ടമ്മയായി ഒതുങ്ങാനാണ് കാവ്യയുടെ തീരുമാനമെന്നും അറിയുന്നു.

Loading...

Leave a Reply

Your email address will not be published.

More News