Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യാ മാധവന്‍ അഭിനയ ജീവിതത്തോട് വിട പറയാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.ഇനിയുളള കാലം വീട്ടമ്മയായിരിക്കുവാനാണ് കാവ്യ താല്‍പര്യപ്പെടുന്നതെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.നേരത്തെ ദിലീപിന്റെ സിനിമകളില്‍ മാത്രമേ ഇനി അഭിനയിക്കുകയുളളുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതുമുണ്ടാകുകയില്ല. സിനിമയില്‍ നിന്ന് വിടപറയുന്നത് ഉടന്‍തന്നെ ഒദ്യോഗികമായി കാവ്യ സ്ഥിരികരിക്കും.

വിവാഹത്തിന് ശേഷം കുടുംബിനിയായി ജീവിക്കാനാണ് താത്പര്യമെന്ന് കാവ്യ പല അഭിമുഖങ്ങളിലും നേരത്തെ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ദിലീപ് എടുക്കുന്ന തീരുമാനത്തെയാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം ഇരുവരും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദിലീപും കാവ്യയും ഇപ്പോള്‍ ദുബൈയിലാണ്. ദിലീപ് നിര്‍മ്മിച്ച കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ പ്രചരണാര്‍ത്ഥം വിവാഹത്തിന് പിറ്റേ ദിവസം തന്നെ ഇവര്‍ ദുബൈയിലേക്ക് പോയിരുന്നു. ഒപ്പം മകള്‍ മീനാക്ഷിയുമുണ്ട്.മീനാക്ഷിയെ അമ്മയെക്കാളും നന്നായി നോക്കുമെന്നാണ് കാവ്യ പറഞ്ഞിരിക്കുന്നത്.

സാലു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജിത്തു ജോസഫിന്റെ സിനിമയും മാണ് കാവ്യ ഏറ്റിട്ടുള്ള ചിചത്രങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ ഈ ചിത്രങ്ങള്‍ ഒഴിവാക്കിയേക്കും. വൈദ്യശാസ്ത്ര നിഗൂഢതയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന് പേരിട്ടിട്ടില്ല.

കുറ്റാന്വേഷണവും സസ്‌പെന്‍സുമാണ് പ്രധാന ഘടകങ്ങള്‍. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. കുട്ടിക്കാനവും തേക്കടിയുമാണ് പ്രധാന ലൊക്കേഷനുകള്‍. ഈ സിനിമയിലേക്ക് കാവ്യ ഇനി എത്തില്ലെന്നാണ് സൂചന. സാലു ജോര്‍ജിനെ ഇക്കാര്യം ഉടന്‍ അറിയിക്കും.

ഷൂട്ടിങ് തുടങ്ങാത്തതു കൊണ്ട് തന്നെ ഇതു മൂലം നിര്‍മ്മാതാവിന് നഷ്ടങ്ങള്‍ ഉണ്ടാവുകയുമില്ല. വീട്ടുകാരിയായി ഒതുങ്ങിക്കൂടാന്‍ കാവ്യ സമ്മതിച്ചതോടെയാണ് ദിലീപ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഹിറ്റുമേക്കറുകളുടെ സംവിധായകനായ ജിത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കാവ്യ മാധവന്‍ നായികയാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സാമുഹിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രമായിട്ടാണ് കാവ്യയ്ക്കായി തയ്യാറാക്കിയത്. ഇതിലും കാവ്യ അഭിനയിക്കാന്‍ ഇടയില്ല.

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരും വിവാഹശേഷം അഭിനയം നിര്‍ത്തിയിരുന്നു. നായികയായി സിനിമയില്‍ ഏറ്റവും തിളങ്ങി നിന്ന സമയത്താണ് മഞ്ജു സിനിമാഭിനയം അവസാനിപ്പിച്ചത്. അന്ന് ദിലീപ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മഞ്ജു അഭിനയം അവസാനിപ്പിച്ചത്. പിന്നീട് ദിലീപുമായി വേര്‍പിരിഞ്ഞ ശേഷമാണ് മഞ്ജു സിനിമാരംഗത്ത് സജീവമാകുന്നത്.

ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് മഞ്ജു വാര്യര്‍. ദിലീപ് കാവ്യ വിവാഹത്തിന് ശേഷം ഇരുവര്‍ക്കും നേരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവാഹത്തിന് ശേഷമുണ്ടായ നെഗറ്റീവ് പബ്ലിസിറ്റി ഇനിയുള്ള ദിലീപ് ചിത്രങ്ങളേയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് നായകനായ ചില ചിത്രങ്ങളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്‍മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ നവംബര്‍ 25ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സംവിധായകരായ ജോഷി, സിദ്ദീഖ്, ലാല്‍, കമല്‍ എന്നിവര്‍ക്ക് പുറമെ സലീംകുമാര്‍, മീരാജാസ്മിന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, മേനക തുടങ്ങിയവര്‍ സിനിമ രംഗത്ത് നിന്നും ചടങ്ങിനെത്തിയിരുന്നു.
Leave a Reply