Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യല്‍മീഡിയയിലടക്കം ദിലീപ്-കാവ്യമാധവന്‍ വിവാഹം ചര്‍ച്ചയായ സാഹചര്യത്തില്‍ വിവാഹത്തെക്കുറിച്ച് മനസ്സു തുറന്ന് കാവ്യ മാധവന്‍ രംഗത്ത്. വിവാഹത്തിന് ശേഷം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപുമായുള്ള വിവാഹത്തെക്കുറിച്ച് കാവ്യ സംസാരിക്കുന്നത്.ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നെന്ന് കാവ്യ പറയുന്നു.
വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ദീലീപിന്റെ ബന്ധുക്കള്‍ തന്നെ പെണ്ണുകാണാന്‍ എത്തിയത് എന്നാണ് കാവ്യ മാധവന്‍ പറയുന്നത്. എന്ന് വെച്ചാല്‍ ഇത് പെട്ടെന്ന് ആലോചിച്ച് തീരുമാനിച്ച വിവാഹമാണ് എന്നര്‍ഥം. വിവാഹത്തിന്റെ തലേദിവസം മാത്രമാണ് അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന് ക്ഷണിച്ചത്.

ദിലീപിന്റെ ബന്ധുക്കള്‍ പെണ്ണ് കാണാന്‍ വന്നതിന് പിന്നാലെ ജാതകം നോക്കി. നല്ല ചേര്‍ച്ചയായിരുന്നു. ജാതകം കൂടി ചേര്‍ന്നതോടെ പിന്നീട് എല്ലാ കാര്യങ്ങളും വേഗത്തിലായി. തന്റെയും ദിലീപിന്റെയും വിവാഹ വാര്‍ത്ത അറിഞ്ഞ് ആളുകള്‍ കൂടുമോ എന്ന പേടി കൊണ്ടാണ് ആളുകളെ ഒന്നും അറിയിക്കാതിരുന്നത്. എന്നാല്‍ തങ്ങള്‍ ക്ഷണിച്ചവരാരും ഈ വാര്‍ത്ത പുറത്ത് വിട്ടില്ല എന്നും കാവ്യ പറയുന്നു.
പലരും പറയുന്നത് പോലെ തന്നെ, സിനിമയില്‍ കാവ്യയുടെ അടുത്ത ചങ്ങാതിയായിരുന്നു ദീലീപ്. എന്ത് കാര്യവും മനസില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അതവിടെയുണ്ടാകും. – ദീലീപേട്ടനെക്കുറിച്ച് കാവ്യ വിവാഹശേഷം പറയുന്നത് ഇങ്ങനെയാണ്. ദീലീപിനെക്കുറിച്ചുളള ഈ അഭിപ്രായം കാവ്യ മാധവന്‍ ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട് എന്നതാണ് സത്യം.

സിനിമയെയും സിനിമാക്കാരെയും തിരിച്ചറിയുന്നവര്‍ക്കൊപ്പമായിരിക്കണം ഇനിയുള്ള ജീവിതം എന്ന് കാവ്യ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ദിലീപിലെത്തിയത്. ദിലീപ് എന്ന നടനേക്കാള്‍ ദിലീപ് എന്ന വ്യക്തിയെ ആണ് കാവ്യ മാധവന്‍ ബഹുമാനിക്കുന്നത്. ബന്ധങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന ദിലീപുമായി ഒന്നിക്കാന്‍ കഴിഞ്ഞതില്‍ കാവ്യയ്ക്ക് വലിയ സന്തോഷമുണ്ട്.
ഞാനും ദിലീപേട്ടനും ഒന്നിക്കണമെന്ന് ഞങ്ങളെക്കാള്‍ ആഗ്രഹിച്ചവരുണ്ട് – സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോട് കാവ്യ മാധവന്‍ പറഞ്ഞ് തുടങ്ങിയത് തന്നെ ഇങ്ങനെയാണ്. അത് ഞങ്ങളെ സ്‌നേഹിക്കുന്നവരായിരുന്നു. അതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെയുണ്ട്. ആളുകള്‍ ഇത് ചോദിക്കുമ്പോഴോക്കെ ഞങ്ങള്‍ ഒഴിഞ്ഞുമാറും.

താന്‍ വീണ്ടും വിവാഹം കഴിക്കണമെന്നത് അച്ഛന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു. അവരുടെ മനസമാധാനത്തിന് വേണ്ടി പല ആലോചനകളും നടന്നു. ആ ആലോചനയാണ് ദിലീപേട്ടനില്‍ എത്തിയത്. തന്നെ നന്നായി അറിയുന്ന ആള്‍ എന്നത് കൊണ്ട് തന്നെ ഈ ബന്ധത്തിന് ആരും എതിര് പറഞ്ഞതുമില്ല. പക്ഷേ അവസാന നിമിഷം വരെ തീരുമാനം രഹസ്യമാക്കി വെച്ചു.
ഞങ്ങളെ ചേര്‍ത്ത് പണ്ടൊക്കെ ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതൊന്നും ഞങ്ങള്‍ കാര്യമായി എടുത്തില്ല. ഒരുമിച്ച് ജീവിക്കുക എന്ന കാര്യം ഞങ്ങള്‍ ആലോചിച്ച് പോലുമില്ല. – കാവ്യ പറയുന്നു…

ആരാധകരെയും സിനിമാ ലോകത്തെയും ഞെട്ടിച്ചു കൊണ്ട് നവംബര്‍ 25ന് ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായിരുന്നു വിവാഹ ചടങ്ങ്.
Leave a Reply