Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:44 am

Menu

Published on January 6, 2015 at 12:13 pm

ഒരു മലബാറുകാരനെ വിവാഹം കഴിക്കണമെന്നായിരുന്നു തൻറെ ആഗ്രഹമെന്ന് കാവ്യാമാധവൻ

kavya-madhavan-speaks-upon-her-marriage-dreams

ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് കാവ്യ മാധവൻ. വ്യത്യസ്ഥങ്ങളായ വേഷങ്ങളിലൂടെ മികച്ച രീതിയിലുള്ള അഭിനയം കാഴ്ചവെക്കാന്‍ കാവ്യക്ക് സാധിച്ചു. എന്നാൽ വിവാഹ ജീവിതം പരാജയമായിരുന്നു.വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്ന കാവ്യ വിവാഹ മോചന ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരികയായിരുന്നു. “ഒരു മലബാറുകാരനെ കാരനെ വിവാഹം കഴിച്ച് സുഗമായി ജീവിക്കണം എന്നതായിരുന്നു എൻറെ കൗമാരക്കാലത്തെ ആഗ്രഹം. എന്നാല്‍ അതൊക്കെ കൗമാര കാലത്തെ വെറും സപ്നങ്ങള്‍ പോലെ ആയിയെന്ന് ഈയിടെ നടന്ന ഒരു അഭിമുഖത്തിൽ കാവ്യ പറയുകയുണ്ടായി.എന്നാൽ തനിക്ക് നഷ്ടമായത് തൻറെ സഹോദരൻ മിഥുന് ലഭിച്ചു.മിഥുന് വിവാഹാലോചനകൾ നടത്തുമ്പോൾ മലബാറിൽ നിന്നുള്ള വധു മതിയെന്ന് കാവ്യ മാധവൻ പറഞ്ഞിരുന്നു.അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. മിഥുൻ വിവാഹം കഴിച്ചത് തലശ്ശേരിക്കാരിയായ റിയയെയാണ്.ഇപ്പോൾ വായനയ്ക്കും, എഴുത്തിനും, ഡാൻസിനുമൊക്കെയാണ് കാവ്യ കൂടുതൽ പ്രാധാന്യം നൽകുന്നത്. 2009-ലായിരുന്നു കുവൈറ്റ് നാഷണല്‍ ബാങ്കില്‍, ഉപദേഷ്ട്ടാവായ നിശാല്‍ ചന്ദ്രയെ കാവ്യ വിവാഹം കഴിച്ചത്. പിന്നീട് 2011 ഇല്‍ ബന്ധം വേര്‍പെടുത്തുകയും ചെയ്തു.ഇപ്പോൾ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്സിയില്‍ അഭിനയിച്ചു കൊണ്ടിരിക്കയാണ് കാവ്യ.വിവാഹ മോചനത്തിന് ശേഷം ഓരോ കാര്യത്തെ കുറിച്ചും പക്വതയോടെ ചിന്തിക്കാന്‍ കാവ്യ പഠിച്ചു.

Loading...

Leave a Reply

Your email address will not be published.

More News