Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപ് മഞ്‌ജു വാര്യര്‍ വിഷയത്തില്‍ കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ ഒറ്റപ്പെടുത്തിയെന്ന് കാവ്യാമാധവന്‍. ഏറ്റവും അടുത്ത സുഹൃത്തുക്കളായിട്ടും ഒരു പ്രശ്‌നം വന്നപ്പോള്‍ പെട്ടെന്ന് മറുകണ്ടം ചാടിയപ്പോള്‍ ആ ഷോക്കില്‍ നിന്നും തിരിച്ചുവരാന്‍ ഒരാപാട് സമയമെടുത്തെന്നും കാവ്യ പറയുന്നു.ചിലരെ ജീവിതത്തില്‍ നിന്ന് വേരോടെ പിഴുതെറിയണമെങ്കില്‍ ഒരുപാട് കാലം എടുക്കും എന്നാണ് താരം പറയുന്നത്. തനിക്ക് ഇപ്പോഴും ഒരുപാട് നല്ല സുഹൃത്തുക്കളുണ്ടെന്ന് കാവ്യ പറഞ്ഞു. റിമി ടോമി നല്ല സുഹൃത്താണ്. നയന്‍താര ഒരിക്കല്‍ കാവ്യയോട് പറഞ്ഞു, എന്ത് പ്രശ്‌നമുണ്ടെങ്കിലും എന്നെ വിളിച്ചോളു. നയന്‍സും നല്ല സുഹൃത്താണ്.
നമിതയും ഞാനും സെപ്തംബര്‍ 19ന് ആണ് ജനിച്ചത്. ആ സ്‌നേഹം തമ്മിലുണ്ട്. രണ്ട് തവണയേ തമ്മില്‍ കണ്ടിട്ടുള്ളൂ. എപ്പോഴും ഫോണ്‍ വിളിക്കും. അനന്യ, മൈഥിലി, ഭാമ, രമ്യ എല്ലാവരും സുഹൃത്തുക്കളാണ്. ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികളാണ് നല്ല കൂട്ടുകാരികള്‍. തെറ്റ് കണ്ടാല്‍ അവര്‍ മുഖത്ത് നോക്കി പറയുമെന്നും കാവ്യ പറയുന്നു.തിരുവനന്തപുരത്തുകാരിയാണ് കാവ്യയെ ഒറ്റപ്പെടുത്തിയ ഒരു സുഹൃത്തെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു. ജയറാമിന്റെ നായികയായി സിനിമയില്‍ വന്ന ഈ നടി വിവാഹ ശേഷം അഭിനയം നിര്‍ത്തി. മറ്റൊരു നടി തമിഴിലും മലയാളത്തിലും കന്നടയിലും ഒരു പോലെ തിളങ്ങി നിന്നതാണ്. പക്ഷെ, ഇപ്പോള്‍ പടമില്ലാതെ വീട്ടിലിരിക്കുകയാണ്.
Leave a Reply