Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:25 am

Menu

Published on September 20, 2013 at 1:29 pm

കാവ്യാ മാധവന് ജര്‍മന്‍കാരനോട്‌ പ്രണയം

kavya-madhavan-with-her-new-bmw-car

മലയാളികളുടെ പ്രിയ താരം കാവ്യാമാധവന് ജര്‍മന്‍കാരനോടാണ് പ്രണയം. എവിടെ പോയാലും ഈ വിദേശിയും ഒപ്പമുണ്ടാകും. കാവ്യയെയും കൊണ്ട് പറക്കാന്‍ ഈ ജര്‍മന്‍കാരനു പ്രത്യേക താല്‍പര്യമാണ്. എങ്കിലേ കാവ്യയ്ക്കും ഒരു ഉഷാറുണ്ടാകൂ എന്ന അവസ്ഥ വന്നിരിക്കുന്നു. കാവ്യ പ്രണയിക്കുന്നത് ആരെയാണ് എന്നറിയേണ്ടേ…അവന്റെ പേരാണ് ബിഎംഡബ്യു. കാവ്യാമാധവനെ കൊണ്ടുനടക്കുന്നത് ബിഎംഡബ്ലിയു 5 സീരീസ് വാഹനങ്ങളിലൊന്നായ എഫ്10 520 ഡിയാണ് .2010ലാണ് ബി എം ഡബ്ലിയു ഈ വാഹനം നിരത്തിലെത്തിച്ചത്. 3 സീരീസിനു ശേഷം ഏറ്റവുമധികം വില്‍പനയുള്ള വാഹനമാണ് 5 സീരീസ്.

ലഭ്യമായ കണക്കുകള്‍ പ്രകാരം 60 ലക്ഷത്തോളം 5 സീരീസ് കാറുകള്‍ ലോകവിപണിയില്‍ വിറ്റഴിച്ചുകഴിഞ്ഞു ബി എം ഡബ്ലിയു. ബി എം ഡബ്ലിയു 520ഡി എഫ് 10 കമ്പനിയുടെ 5 സീരീസ് കാറുകളിലെ ഏറ്റവും പുതിയയാളാണ്. ബി എം ഡബ്ലിയു കാറുകളുടെ സാധാരണ ഡിസൈനില്‍ വിപ്ലവകരമായ യാതൊന്നും ഈ വാഹനം കാണിക്കുന്നില്ല. ബിഎംഡബ്ലിയുവിന്റെ ഇ60 പോലുള്ള വാഹനങ്ങള്‍ക്കുള്ളത്ര അഹങ്കാരപരമായ സാന്നിധ്യമറിയിക്കല്‍ സ്വഭാവം ഈ ഡിസൈനിലില്ല എന്നുപറയാം.ആറ് എന്‍ജിന്‍ വേരിയന്റുകളിലായി ആറ് പതിപ്പുകള്‍ ലഭ്യമാണ് 5 സീരീസിന് ഇന്ത്യയില്‍. മൂന്ന് പെട്രോള്‍ പതിപ്പുകളും മൂന്ന് ഡീസല്‍ പതിപ്പുകളുമാണിവ. ഡക്കോട്ട തുകല്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു ഇന്റീരിയറില്‍ സീറ്റും സ്റ്റീയറിംഗ് വീലുമെല്ലാം 6 സിഡികള്‍ ഒരേ സമയം സൂക്ഷിക്കാവുന്നതും ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ കഴിയുന്നതുമായ സിഡി പ്ലേയര്‍ കാറിലുണ്ട്. സീറ്റുകള്‍ ഭാഗികമായി അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനം 5 സീരീസിലുണ്ട്.

വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്ന മലയാളികളുടെ പ്രിയ താരം കാവ്യാമാധവൻ
ഇത്രയതികം നല്ല സ്വഭാവമുള്ള ഈ ജര്‍മന്‍കാരനെ പ്രണയിച്ചതിൽ തെറ്റുപറയാൻ പറ്റില്ല. എന്തായാലും കാവ്യ ഫുൾ ടൈം ചുറ്റിയടിക്കുന്നത് ഈ ജര്‍മന്‍കാരന്റെ കൂടെ തന്നെയാണ്.

Loading...

Leave a Reply

Your email address will not be published.

More News