Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 3:19 pm

Menu

Published on February 13, 2016 at 1:04 pm

ദാമ്പത്യബന്ധം തകർത്തത് ചില ഒളിച്ചുവയ്ക്കലുകൾ:കാവ്യ മാധവൻ

kavya-madvan-talks-about-her-upcoming-movie-akashavani

ചില ഒളിച്ചുവയ്ക്കലുകളാണ് വലിയ ദാമ്പത്യ ബന്ധങ്ങള്‍ തകര്‍ക്കുന്നതെന്ന് കാവ്യ. തൻറെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ ‘ആകാശവാണി’ യെ കുറിച്ച് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.ഈ ചിത്രത്തെ ആരും കാവ്യ മാധവന്റെ വ്യക്തി ജീവിതവുമായി കൂട്ടി വായിക്കേണ്ടതില്ല എന്നും താരം പറഞ്ഞു.ആകാശ് – വാണി എന്നീ ദമ്പതികളുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കഥയാണ് കാവ്യയുടെ പുതിയ ചിത്രമായ ആകാശവാണി. ചിത്രം ഫെബ്രുവരി 19 ന് തിയേറ്ററുകളിലെത്തും. കാവ്യ മാധവനും വിജയ് ബാബുവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് നവാഗതനായ ഖായിസ് മിലനാണ്.ഈ ചിത്രത്തിലെ കഥാപത്രത്തെക്കുറിച്ച് കാവ്യ മനസ് തുറക്കുന്നു….

ദാമ്പത്യപ്രശ്‌നങ്ങളും വിവാഹമോചനവുമൊക്കെ നമുക്ക് പുതുമയില്ലാതായിരിക്കുന്നു. പ്രശ്‌നങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ല. എല്ലാ ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കുമിടയില്‍ സംഭവിക്കുന്നത് ഒരേകാര്യമാണ്. നീ എന്നെ മനസ്സിലാക്കുന്നില്ല എന്നതാകും ഏത് ഏറ്റുമുട്ടലുകളുടേയും പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഡയലോഗ്. ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ പ്രശ്‌നം കൂടുകയും ചെയ്യും. ഒന്നിച്ചിരിക്കാന്‍ സമയമില്ല, കുഞ്ഞിനെ നോക്കാന്‍ പറ്റുന്നില്ല’ അങ്ങനെപോകും ആത്മഗതം. കാവ്യ പറയുന്നു.. ഇത്തരം പ്രശ്‌നങ്ങളാണ് ആകാശ് വാണി എന്ന ചിത്രത്തിലും പറയുന്നത്. വാണി ആയി അഭിനയിക്കാന്‍ തീരുമാനിച്ചതിന് പ്രധാന കാരണം നമുക്ക് പരിചയമുള്ള ചിലത് അതിലുണ്ട് എന്നതാണ്. ഒപ്പം ആ കഥാപാത്രത്തിന്റെ ബോള്‍ഡനസ്സും. ജീവിതത്തെ വളരെ പ്രാക്ടിക്കലായി കാണുന്ന കഥാപാത്രമാണ് വാണി. പക്ഷെ അതിനൊക്കെ അപ്പുറം ചില തലങ്ങളിലേക്ക് കഥ മാറുന്നതാണ് എന്നെ ആകര്‍ഷിച്ചത് – താരം പറയുന്നു. ജോലിയും സ്വകാര്യ ജീവിതവും ഇത്രയധികം ഇഴചേരുന്ന ഒരു കഥാപാത്രം ഞാന്‍ ചെയ്യുന്നത് ഇതാദ്യമാണ്. വാണിയായി മാറാന്‍ ആദ്യം ബുദ്ധിമുട്ടി. സെറ്റില്‍ എല്ലാവരും വാണി എന്ന് വിളിച്ച് തുടങ്ങിയതോടെയാണ് പൂര്‍ണമായും വാണിയാകാന്‍ കഴിഞ്ഞത്.വിജയ് ബാബു അടുത്ത സുഹൃത്താണ്. അതും എളുപ്പമാക്കി. എന്നില്‍ നിന്ന് പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രമായിരിക്കും വാണി എന്ന് എനിക്കുറപ്പുണ്ട്- കാവ്യ പറഞ്ഞു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News