Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപ് – മഞ്ജു വാര്യർ വിവാഹമോചനത്തിനു കാരണം എന്താണെന്ന് അറിയാൻ പ്രേക്ഷകർക്ക് വലിയ ആകാംക്ഷയാണ്. പലരും അതിന് പല ഊഹാപോഹങ്ങളും കണ്ടെത്തിയിട്ടുമുണ്ട്. മഞ്ജുവുമായി ദിലീപ് പിരിയാനുള്ള കാരണം കാവ്യയാണെന്ന് പോലും വാർത്തകൾ പലതവണ പരന്നു. മീഡിയകൾ ഇവർ മൂന്ന് പേരോടും ഓരോ അഭിമുഖത്തിലും ഈ വിഷയത്തെ കുറിച്ച് കുത്തി കുത്തി ചോദിക്കുന്നത് പതിവാണ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ദിലീപ് ഇക്കാര്യം വീണ്ടും വ്യക്തമാക്കി. താൻ മഞ്ജുവുമായി പിരിഞ്ഞതിന് കാരണം കാവ്യയല്ലെന്നും കാവ്യ ബലിയാടാകുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും ദിലീപ് പറഞ്ഞു. വിവാഹ മോചനത്തിന് ശേഷം വ്യക്തി ജീവിതത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. മഞ്ജുവിന്റെ പുതിയ നേട്ടത്തില്‍ സന്തോഷിക്കുന്നുണ്ടെന്നും ദിലീപ് പറഞ്ഞു. തന്റെ കൂടെ ഇരുപേതാളം സിനിമകളില്‍ അഭിനയിച്ച നടിയാണ് കാവ്യ. അതുകൊണ്ട് തന്നെ തന്റെ വ്യക്‌തിപരമായ പ്രശ്‌നത്തിന്റെ പേരില്‍ കാവ്യ വേട്ടയാടപ്പെടുമ്പോഴും തനിക്ക് കാവ്യയെ സഹായിക്കാനാകാത്ത സാഹചര്യം വേദനാജനകമാണ്. കുറഞ്ഞത് പത്ത് തവണയെങ്കിലും തന്നെയും കാവ്യയെയും ഓണ്‍ലൈൻ മാധ്യമങ്ങൾ വിവാഹം കഴിപ്പിച്ചിട്ടുണ്ടാകുമെന്ന് താരം പറയുന്നു. മഞ്‌ജു തന്നെ വിട്ടുപോയതിന് ശേഷം സിനിമകള്‍ പരാജയപ്പെടാന്‍ തുടങ്ങിയെന്ന പ്രചരണത്തില്‍ വാസ്‌തവമില്ലെന്നും ദിലീപ് പറഞ്ഞു. സിനിമ പരാജയപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. മഞ്‌ജു തനിക്കൊപ്പം ഉണ്ടായിരുന്ന കാലത്തും വലിയ വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ടെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
Leave a Reply