Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാവ്യ മാധവനും ദിലീപും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.എന്നാൽ അതിനെ കുറിച്ചോന്നുമല്ല ഇവിടെ പറഞ്ഞു വരുന്നത്.കാവ്യയും ദിലീപും അടുത്ത സുഹൃത്തുക്കളാണ്. ദിലീപുമായി കാവ്യ പ്രണയിത്തലാണോ എന്തോ, തനിക്ക് തോന്നിയ ആദ്യത്തെ പ്രണയത്തെ കുറിച്ച് കാവ്യ ആദ്യമായി പറഞ്ഞത് ദിലീപിനോടാണ്.തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് കാവ്യ തന്റെ പ്രണയ കഥ ദിലീപിനോട് പറഞ്ഞത്. കാവ്യ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. വീടിനടുത്തുള്ള ഒരു ചേച്ചി എന്നും ഒരു ചെറുപ്പക്കാരനെ കുറിച്ച് പറയുമായിരുന്നു.കാവ്യ അയാളെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ അയാളെന്നും കാവ്യയെ കാണാറുണ്ട്. കാവ്യയുടെ സിനിമകള്‍ ഒന്നും തന്നെ വിടാറുമില്ല. ചേച്ചി പറഞ്ഞറിഞ്ഞതിലൂടെ കാവ്യയ്ക്കും ആ ചെറുപ്പക്കാരനോട് ഇഷ്ടം തോന്നി. മറഞ്ഞിരുന്ന് തന്നെ പ്രണയിക്കുന്ന ആളെ നേരില്‍ കാണാനുള്ള ആഗ്രഹം കാവ്യ ആ ചേച്ചിയോട് പറഞ്ഞു. എന്നാല്‍ കാവ്യയെ ഏറെ വിഷമിപ്പിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.ആ ചെറുക്കന്‍ രണ്ട് ദിവസം മുമ്പ് അസുഖം വന്ന് മരിച്ചു എന്ന്. ദിലീപിനോട് ആ കാര്യം പറയുമ്പോള്‍ കാവ്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കണ്ണീരോട് കാവ്യ തന്റെ പ്രണയകഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ദിലീപ് പൊട്ടിച്ചിരിച്ചു. എന്നാൽ കാവ്യയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ആ ചേച്ചി ഉണ്ടാക്കിയ കള്ളക്കഥയാണിതെന്ന് അറിഞ്ഞപ്പോൾ ദിലീപിന് ചിരിയടക്കാൻ കഴിഞ്ഞില്ല.
–
–
Leave a Reply