Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2025 4:35 pm

Menu

Published on April 30, 2015 at 10:43 am

“ഞാൻ കാരണമാണ് ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകർന്നതെന്ന് അവർ പറഞ്ഞിട്ടുണ്ടോ…?”- കാവ്യ മാധവൻ

kavyas-reaction-on-dileep-manju-warrier-issue

ദിലീപ് – മഞ്ജു വാര്യർ വിവാഹമോചനത്തിൽ തനിക്ക് പങ്കുണ്ട് എന്ന ആരോപണങ്ങൾക്കുള്ള വിശദീകരണവുമായി കാവ്യ മാധവൻ. ഈ ലക്കം വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കാവ്യ മാധവൻ തന്റെ നിലപാടുകൾ തുറന്ന് പറയുന്നത്.മലയാളത്തിലെ ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് കാവ്യ തൻറെ നിലപാടുകൾ വ്യകതമാക്കിയത് . എന്നെ എന്റ് അച്ഛനും അമ്മയ്ക്കുമറിയാം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും കാവ്യ അഭിമുഖത്തിൽ പറയുന്നു. കാവ്യകാരണമാണ് ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകര്‍ന്നത് എന്ന ആരോപണം കാവ്യ ഒരിക്കലും നിഷേധിച്ചില്ലലോ എന്ന ചോദ്യത്തോട് കാവ്യ പറഞ്ഞത്  ഇങ്ങനെയാണ്.. ഞാന്‍ കാരണമാണ് കുടുംബം തകര്‍ന്നത് എന്ന് അവര്‍ രണ്ടുപേരും പറഞ്ഞോ? ഇല്ലല്ലോ? ഈ പ്രശ്‌നത്തില്‍ പെട്ട ആളുകള്‍ എന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പ്രതികരിക്കണം. ഏതെങ്കിലും വിശ്വസനീയമായ മാദ്ധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നു എങ്കില്‍ ഞാന്‍ മറുപടി പറയണം, അല്ലാതെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട് എന്ന് കരുതി ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമെന്ത്?കാവ്യ ചോദിക്കുന്നു.കാവ്യ മിണ്ടിയോ എന്ന് ചോദിക്കുന്നവരുണ്ട്. ഈ വിഷയത്തെകുറിച്ച് മാത്രം സംസാരിക്കാനായി അഭിമുഖങ്ങള്‍ക്ക് വിളിച്ചവരുണ്ട്. പക്ഷെ ഞാന്‍ മിണ്ടിയില്ല, അതെനിക്ക് ഉത്തരമില്ലത്തതുകൊണ്ടോ, എന്റെ ഭാഗത്ത് ന്യായമില്ലത്തതുകൊണ്ടോ , ഞാന്‍ തെറ്റ് ചെയ്തതുകൊണ്ടോ അല്ല. ഞാന്‍ അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലത്തതുകൊണ്ടാണ്. ഞാന്‍ വ്യക്തത കൊടുക്കേണ്ടത് അച്ഛനും അമ്മയ്ക്കുമാണ്. അവര്‍ക്കറിയാം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് എന്നും അവരുടെ നിഴലില്‍ നടക്കുന്ന എന്നെ അവര്‍ക്കറിയാം.

DILEEP MANJU

ഒരു നല്ല സുഹൃത്ത് എന്ന നിലയില്‍ കാവ്യയ്ക്ക് ഇടപെടാമായിരുന്നില്ലേ എന്ന ചോദ്യത്തിന് കാവ്യ നൽകിയ മറുപടി ഇതായിരുന്നു .ബാവൂട്ടിയുടെ നാമത്തിൽ മമ്മൂക്കയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഭാര്യയും ഭർത്താവും താമസിക്കുന്ന വീട്ടിൽ പടച്ചോൻ വരച്ചൊരു വരയുണ്ട്. ആരും കാണാത്ത ഒരു വര. അതിനപ്പുറത്തേക്ക് നമ്മൾ ആരും കയറാൻ പാടില്ല എന്നായിരുന്നു മറുപടി.  ഇതിനിടയില്‍ കാവ്യയുടെ ചില സുഹൃത്തുക്കളും മറുകണ്ടം ചാടി ചതിച്ചില്ലേ എന്ന ചോദ്യത്തിന് കാവ്യയുടെ മറുപടി ഇങ്ങനെയാണ്. ഞങ്ങള്‍ വടക്കുള്ളവര്‍ ഒരാളെ പരിചയപ്പെടുന്നതും സുഹൃത്താക്കുന്നതും ജീവിതകാലം മുഴുവനുമുള്ള ബന്ധം എന്ന നിലയ്ക്കാണ്. അതുകൊണ്ട് തന്നെ കുറെ കാലമെടുത്തു ആ ഷോക്കില്‍ നിന്നും തിരിച്ചുവരാന്‍. അല്ലെങ്കിലും ചിലരെ നമ്മുടെ ജീവിതത്തില്‍ നിന്നും വേരോടെ പിഴുതു കളയാന്‍ കുറ സമയമെടുക്കും. ഭാമ, രമ്യ, മൈഥിലി , അനന്യ എന്നിവരെല്ലാം എന്റെ നല്ല സുഹൃത്തുക്കളാണ്. എനിക്ക് തോന്നാറുണ്ട് ഈ ജനറേഷനിലെ കുട്ടികളാണ് നല്ല സുഹൃത്തുക്കള്‍ എന്ന്. കാരണം അവര്‍ തെറ്റ് കണ്ടാല്‍ തുറന്നടിച്ച് പറയും എന്നത് തന്നയെന്ന് കാവ്യ പറയുന്നു.

KAVYA MANJU

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News