Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം : ഇനി മുതൽ ലഡു,ജിലേബി പോലുള്ള മധുര പലഹാരങ്ങൾക്ക് നിറമുണ്ടാകില്ല. ഇനിയെല്ലാത്തിനും വെള്ള നിറം മാത്രമായിരിക്കും ഉണ്ടായിരിക്കുക.സംസ്ഥാനത്ത് ക്യാൻസർ രോഗികൾ വർദ്ധിക്കുന്നതിൻറെ പ്രധാന കാരണങ്ങളിലൊന്ന് ബേക്കറി ഉൽപന്നങ്ങളിൽ നിറം ചേർക്കാനുപയോഗിക്കുന്ന വസ്തുവാണെന്നതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അടുത്ത മാസം ഒന്നാം തിയ്യതി മുതൽ ബേക്കറികളിൽ വെള്ള നിറത്തിലുള്ള ലഡുവും ജിലേബിയും ഒക്കെയായിരിക്കും ലഭിക്കുക. കേരള ബേക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി സി.പി.പ്രേം രാജാണ് ഈ തീരുമാനം അറിയിച്ചത്.
Leave a Reply