Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കട്ടപ്പന:രണ്ടാനമ്മയുടെ കൊടും പീഡനങ്ങള്‍ക്കിരയായ നാലരവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് .ഈ കുരുന്നുജീവന് വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുകയാണ് കേരളീയർ.ഒരു കുഞ്ഞിനും ഈ ദുരവസ്ഥ ഉണ്ടാവരുത് .സെന്റ് ജോണ്‍സ് ആസ്പത്രി വെന്റിലേറ്ററില്‍ അത്യാസന്നനിലയില്‍ കഴിയുന്ന കുമളി ഒന്നാം മൈല്‍ പുത്തന്‍പുരയ്ക്കല്‍ ഷെരീഫിന്റെ മകന്‍ ഷെഫീക്കിൻറെ ജീവനിൽ 25 ശതമാനം പ്രതീക്ഷ മതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലും അപസ്മാരം ഉണ്ടാകാതിരുന്നതും മരുന്നുകളോട് പ്രതികരിക്കുന്നതുമാണ് നേരിയ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. കൈകാലുകള്‍ ചെറുതായി ചലിപ്പിച്ചു തുടങ്ങി. വ്യാഴാഴ്ച ഉച്ചമുതല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം കുഴലിലൂടെ നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതുകൊണ്ടല്ലെന്ന് കുട്ടിയെ ചികിത്സിക്കുന്ന ന്യൂറോ സര്‍ജന്‍ ഡോ.നിഷാന്ത് പോള്‍ മാതൃഭൂമിയോട് പറഞ്ഞു. നീര്‍ക്കെട്ടുമാറാനും അപസ്മാരം വരാതിരിക്കാനുമുള്ള ചികിത്സയും ആരംഭിച്ചു.തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാലാണ് കുട്ടി ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്യാത്തത്.25 ശതമാനം പ്രതീക്ഷ മാത്രമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററില്‍ നിന്ന് നീക്കാന്‍ കഴിയില്ല.തലയ്ക്കുള്ളിലെ രക്തസ്രാവം നിലച്ചു. മസ്തിഷ്‌കം ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്. തലച്ചോറിന് ഗുരുതര ക്ഷതമേറ്റതിനാല്‍ കോശങ്ങള്‍ക്കാവശ്യമായ ഓക്‌സിജന്‍ കിട്ടുന്നില്ല. ചെറിയതോതില്‍ നെഞ്ചില്‍ അണുബാധയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് കുട്ടിയുടെ പെറ്റമ്മ രമ്യ ആസ്പത്രിയിലെത്തി കുട്ടിയെ കണ്ടു.ജനക്കൂട്ടം ഇവര്‍ക്കുനേരെ പ്രതിഷേധവും ശകാരവാക്കുകളും ഉയര്‍ത്തി.
Leave a Reply