Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:47 pm

Menu

Published on March 3, 2017 at 9:57 am

ബാങ്കുകളില്‍ പണമുണ്ട്, എന്നാല്‍ വായ്പയെടുക്കാന്‍ ആളില്ലെന്ന് ധനമന്ത്രി

kerala-budget-2017-complete-budget-of-pinarayi

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റ് ധനകാര്യമന്ത്രി തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കാനാരംഭിച്ചു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്.

നോട്ടു നിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി പറഞ്ഞു. ബാങ്കുകളില്‍ പണമുണ്ടെങ്കിലും വായ്പയെടുക്കാന്‍ ആളില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ബാങ്ക് വായ്പയില്‍ 4.7 ശതമാനം മാത്രമാണ് വര്‍ദ്ധനയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പരീക്ഷണത്തിന്റെ ദോഷഫലങ്ങള്‍ ഇനിയും അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസഥാനത്തിന്റെ 68-ാം ബജറ്റാണിത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമത്തെയും. ധനമന്ത്രി തോമസ് ഐസക് ഇത് എട്ടാംതവണയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

നോട്ടുനിരോധനം തുഗ്ലക്കിന്റെ പരിഷ്‌കാരമാണെന്ന എം.ടി. വാസുദേവന്‍ നായരുടെ പ്രസ്താവന സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ യാഥാസ്ഥിതിക നിലപാട് തുടരുന്നത് വിഷമകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ ഒട്ടകപക്ഷി നയമാണ് പിന്തുടരുന്നത്. നോട്ടുനിരോധനം സംബന്ധിച്ച് കേന്ദ്രം നല്‍കുന്ന വിശദീകരണങ്ങള്‍ തൃപ്തികരമോ സാമാന്യബുദ്ധിക്ക് നിരക്കുന്നതോ അല്ലെന്നും മന്ത്രി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News