Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:58 pm

Menu

Published on October 31, 2013 at 5:12 pm

മലയാളി പെണ്‍കുട്ടികൾ വേശ്യാവൃത്തിക്കായി ഗള്‍ഫിലേക്ക് ഒഴുകുന്നു

kerala-girls-widely-trapped-in-sex-racket-at-sharjah

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് വേശ്യാവൃത്തിക്കായി പെണ്‍കുട്ടികള്‍ ഒഴുകുന്നൂ. കേരളത്തില്‍ നിന്നും വീട്ടു ജോലിക്കായും മറ്റു ജോലികള്‍ക്കെന്നും പറഞ്ഞ് പെണ്‍കുട്ടികളെ വ്യാപകമായി ഗള്‍ഫിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ കടത്തുന്ന 300 ഓളം പെണ്‍കുട്ടികള്‍ ഗള്‍ഫില്‍ സെക്‌സ് റാക്കറ്റിന്റെ വലയിലാണെന്നാണ് വിവരം. ഷാര്‍ജയില്‍ നിന്നും സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതിയാണ് പോലീസില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് പെണ്‍വാണിഭം തടയാനുള്ള നടപടികള്‍ കേന്ദ്രം അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കേരളത്തില്‍ നിന്നും പോകുന്ന പെണ്‍കുട്ടികളെ വ്യാപകമായി സെക്‌സ് റാക്കറ്റുകള്‍ വലവീശിപ്പിടിക്കുന്ന വാര്‍ത്തകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല. എന്നാൽ ഇത്തവണ അന്വേഷണം ഊർജ്ജിതമാക്കും എന്ന് പോലീസ് അധികൃതർ അറിയിച്ചു.വിദേശത്തെ കാര്യമായതിനാൽ കേരള പോലീസിന് നേരിട്ട് നടപടി ഒന്നും എടുക്കാൻ കഴിയില്ലെന്നും, വേണ്ട നടപടി സ്വീകരിക്കുന്നതിനു അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33