Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 20, 2025 7:31 pm

Menu

Published on June 7, 2013 at 5:29 am

സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി; 22ന് വീണ്ടും പരീക്ഷ

kerala-management-medical-entance-exam-2013

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ്് അസോസിയേഷന്‍ നടത്തിയ പ്രവേശനപരീക്ഷ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്. ജസ്റ്റിസ് ജെ എം ജെയിംസ് കമ്മിറ്റിയാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനമെടുത്തത്. ഈ മാസം 22 ന് വീണ്ടും പരീക്ഷ നടത്തും.

മെയ് 31 നായിരുന്നു കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ കോഴിക്കോട്ട് പരീക്ഷ നടത്തിയത്. മുന്‍കൂര്‍ പണം വാങ്ങി ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയാണ് പ്രവേശന പരീക്ഷ നടത്തിയതെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷയ്‌ക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പ്രവേശന പരീക്ഷയ്ക്കായി മാനേജ്‌മെന്റുകള്‍ തന്നെ പരിശീലനം നല്‍കുന്നതായും വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ജയിംസ് കമ്മിറ്റി തെളിവെടുപ്പ് നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്.

22ലെ പുനഃപരീക്ഷയുടെ സ്ഥലവും സമയവും പിന്നീടു തീരുമാനിക്കുമെന്നും ഇതു സംബന്ധിച്ചു മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുമെന്നും ജസ്റ്റിസ് ജയിംസ് അറിയിച്ചു. ചോദ്യക്കടലാസും മറ്റും പ്രവേശന പരീക്ഷാ കമ്മിഷണര്‍ തയാറാക്കും.

അതേസമയം പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News