Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 4:00 pm

Menu

Published on June 1, 2013 at 4:44 am

കാലവര്‍ഷം ജൂണ്‍ മൂന്നിന് തുടങ്ങും

kerala-monsoon-on-june-3rd

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം തിങ്കൾ മുതൽ ആരംഭിക്കുമെന്ന് തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിന്‍െറ ചില ഭാഗങ്ങളിലുമത്തെിയ കാലവര്‍ഷം ഏതുസമയവും സംസ്ഥാനത്ത് ആരംഭിക്കും. ഇപ്രാവശ്യം അത്യാവശ്യം മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റും, ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടു. കാറ്റ് ശക്തിപ്പെടുന്നതോടെ മഴയും ശക്തമാകും.അടുത്ത 24 മണിക്കൂറിനകം 45-55 കിലോമീറ്റര്‍ വേഗത്തില്‍ കേരള തീരത്തും ലക്ഷദ്വീപിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടലിൽ പോകുന്ന മീന്‍പിടിത്തക്കാർ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33