Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി.ജി വിദ്യാർഥികൾ ഇന്ന് പണി മുടക്ക് നടത്തി.കേരള മെഡിക്കല്‍ പി.ജി അസോസിയേഷന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ഒരുമണി വരെയായിരുന്നു സമരം.ഒ പി, വാര്‍ഡ് ഡ്യൂട്ടി എന്നിവ ബഹിഷ്കരിച്ചായിരുന്നു പണിമുടക്ക് നടത്തിയത്.അത്യാഹിത വിഭാഗം, ഓപ്പറേഷന് തീയറ്റര്‍ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു.പിജി സീറ്റുകളുടെ അംഗീകാരം നഷ്ടമായതും പെന്ഷന് പ്രായം കൂട്ടാനുള്ള നീക്കത്തിലും പ്രതിഷേധിച്ചായിരുന്നു സമരം നടന്നത്.ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നാളെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
Leave a Reply