Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 8:16 am

Menu

Published on July 12, 2013 at 12:18 pm

ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായത്തിലേക്ക് കേരള പി. എസ്. സി പ്രവേശിക്കുന്നു; ആദ്യ ഓണ്‍ലൈന്‍ പരീക്ഷ സപ്തംബര്‍ 7ന്

kerala-psc-online-exam

കേരള പി. എസ്. സി. യുടെ ആദ്യത്തെ ഓണ്‍ലൈന്‍ പരീക്ഷ ഈ വരുന്ന സപ്തംബര്‍ ഏഴാം തീയതി നടക്കും. കെ. എസ്. ആര്‍. ടി. സി. യില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ( സിവില്‍ ) നിയമനത്തിന് വേണ്ടി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയാണ് ഇത്. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി. ടെക് നേടിയ പട്ടികജാതി-പട്ടിക വര്‍ഗക്കാരാണ് അപേക്ഷകര്‍. സപ്തംബര്‍ 7 ഉച്ചയ്ക്ക് 2 മുതല്‍ 3. 15 വരെയാണ് പരീക്ഷ. 100 ചോദ്യങ്ങളുള്ള ഒ.എം.ആര്‍ പരീക്ഷയാണ്.

പരീക്ഷ കഴിഞ്ഞാലുടന്‍ ഫലപ്രഖ്യാപനത്തിന് കഴിയുമെന്നതാണ് ഓണ്‍ലൈന്‍ പരീക്ഷയുടെ ഒരു പ്രത്യേകത. എന്നാല്‍ ആദ്യത്തെ പരീക്ഷയില്‍ ഫലപ്രഖ്യാപനം അന്നുതന്നെ വേണമോ എന്നതില്‍ തീരുമാനമായിട്ടില്ല. ഓണ്‍ലൈന്‍ പരീക്ഷയെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കും. ആദ്യഓണ്‍ലൈന്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ആഗസ്ത് 17 മുതല്‍ പി. എസ്. സി വെബ്‌സൈറ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയെ്തടുക്കാം.

ഈ ഓണ്‍ലൈന്‍ പരീക്ഷക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത് ബി.എസ്.എന്‍.എല്‍ ആണ്. രാജസ്ഥാന്‍ പി. എസ്. സി മാത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. സാങ്കേതിക തസ്തികകളുടെ കൂടുതല്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ കേരള പി. എസ്. സി തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ നടത്താനും മൂല്യനിര്‍ണയത്തിനും റാങ്ക്പട്ടിക തയ്യാറാക്കുന്നതിനും പി. എസ്. സി നേരിടുന്ന കാലതാമസം ഒരു പരിധിവരെ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ പരീക്ഷകളിലൂടെ കഴിയും.

Loading...

Leave a Reply

Your email address will not be published.

More News