Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തില്‍ കച്ചവടക്കാര്‍ക്ക് ഇനിമുതല്‍ പുലരുംവരെ കച്ചവടം നടത്താം. 24 മണിക്കൂറും കച്ചവടം നടത്താനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. രാത്രികാല കച്ചവടം അനുവദനീയമാക്കി ഈ നിയമം വരുന്നതോടെ സംസ്ഥാനത്ത് മുഴുവന്‍ സമയവും കച്ചവടം പൊടിപൊടിക്കും. കേരളത്തെ കൂടുതല്‍ വ്യവസായസൗഹൃദമാക്കുകയെന്ന ആശയത്തോടെയാണ് കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം സര്‍ക്കാര്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നത്.
നിലവില്‍ 10 മാണി വരെയേ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. പത്തില്‍ കൂടുതല്‍ നേരം തുറന്നു പ്രവര്‍ത്തിക്കണമെങ്കില്‍ തൊഴില്‍ വകുപ്പിന്റേതടക്കം പ്രത്യേക അനുമതി ആവശ്യമാണ്. ഈ സംവിധാനത്തിനാണ് ഇതോടെ മാറ്റം വരുക. അത് പോലെ നിലവിലെ നിയമപ്രകാരം രാതി 7നു ശേഷം സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും പാടില്ല. എന്നാല്‍ പുതിയ നിയമം വരുന്നതോടെ സ്ത്രീകളുടെ ജോലി നിയമത്തില്‍ അടക്കം കാതലായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്..
പുതിയ നിയമപ്രകാരം 24 മണിക്കൂറും സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാം എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേപോലെ സ്ത്രീകള്‍ക്ക് 9 മണി വരെ ജോലി ചെയ്യാം. ഇനി താല്പര്യമുണ്ടെങ്കില്‍ തുടര്‍ന്നും ജോലി ചെയ്യാം. എന്നാല്‍ രാത്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷയും ഒപ്പം യാത്രാ സൗകര്യങ്ങളും ഒരുക്കണം. ഒപ്പം ഒരുപിടി പുതിയ മാറ്റങ്ങളും ഈ നിയമത്തോടൊപ്പം വരുന്നുണ്ട്.
Leave a Reply