Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:18 am

Menu

Published on January 11, 2014 at 11:16 am

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 10 മുതല്‍.

kerala-sslc-board-exam-2014-timetable-announced

തിരുവനന്തപുരം: ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷ മാർച്ച്‌ പത്തിന് ആരംഭിക്കും.ആദ്യ പരീക്ഷ  ഉച്ചക്ക് 1.45 മുതല്‍ 3.30 വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യദിനത്തിൽ ഒന്നാം പേപ്പറുകളായ  മലയാളം, തമിഴ്, സംസ്കൃതം, അറബിക് ,കന്നട  എന്നീ പരീക്ഷകളായിരിക്കും നടക്കുക.രണ്ടാം ദിനത്തിൽ ഇതേ സമയത്ത് ഈ വിഷയങ്ങളുടെ രണ്ടാം പേപ്പർ പരീക്ഷയായിരിക്കും നടക്കുക. മൂന്നാം ദിവസമായ മാർച്ച്‌ 12 ന്  ഉച്ചയ്ക്ക് 1.45 മുതൽ 4.30 വരെ ഇംഗ്ളീഷ് ഒന്നാം പേപ്പര്‍ പരീക്ഷ നടക്കും.പിന്നീടുള്ള ദിവസങ്ങളിൽ 13 ന് 1.45-3.30 വരെ ഹിന്ദി, 15 ന് 1.45-4.30 വരെ  സോഷ്യല്‍ സയന്‍സ്, 17 ന് 1.45- 4.30 വരെ  മാത്തമാറ്റിക്സും നടക്കും. പിന്നീടുള്ള പരീക്ഷകൾ 18 ന് ഫിസിക്സ് ,19 ന് കെമിസ്ട്രി ,20 ന് ബയോളജി  എന്നീ മൂന്ന് പരീക്ഷകളും 3.30 വരെയാണ് നടക്കുക.
അടുത്ത വര്‍ഷം മുതല്‍ പത്താം ക്ളാസ് പരീക്ഷ രാവിലെ നടത്താനാണ്  അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്.ചോദ്യ പേപ്പറുകൾ  ദേശസാത്കൃത ബാങ്കുകളിലും ട്രഷറികളിലും സൂക്ഷിക്കുകയും രാവിലെ പൊലീസ് സുരക്ഷയില്‍ സ്കൂളുകളിലത്തെിക്കുകയും ചെയ്യുന്നതിനാലാണ്  പരീക്ഷ ഉച്ചക്ക് നടത്തുന്നത്. ഇനി വരുന്ന പരീക്ഷയ്ക്ക്  ഒരു ദിവസമെങ്കിലും ചോദ്യ പേപ്പര്‍ സ്കൂളുകളില്‍ സൂക്ഷിച്ച് പരീക്ഷ നടത്താനാണ് ഉദ്ദേശം. പ്രൈവറ്റ് വിദ്യാർഥികളുടെ ഐ.ടി പരീക്ഷ  22 നായിരിക്കും നടത്തുക. റെഗുലറില്‍ 4,64,292 വിദ്യാര്‍ഥികളാണ്  ഇത്തവണ പരീക്ഷ  എഴുതുന്നത്.  തിരുവനന്തപുരം പട്ടം സെന്‍റ് മേരീസിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. ചോദ്യപേപ്പര്‍ രണ്ട് ഘട്ടമായി ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നുവരെ അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തിക്കും.പരീക്ഷാ ഹാളുകളില്‍ കുടിവെള്ള വിതരണം പാടില്ല. എന്നാല്‍ ലേബലില്ലാത്ത കുപ്പികളില്‍ വിദ്യാര്‍ഥികള്‍ക്ക് വെളളം കൊണ്ടുവരാം. മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. മൂല്യനിര്‍ണയം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12 വരെ നടക്കും.  ഏകദേശം 12,500 അധ്യാപകരാണ്  ഉത്തരകടലാസുകളുടെ മൂല്യ നിര്‍ണയത്തില്‍ പങ്കെടുക്കുക.

Loading...

Leave a Reply

Your email address will not be published.

More News