Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 2:26 am

Menu

Published on October 17, 2013 at 2:59 pm

കുറ്റകൃത്യങ്ങളില്‍ കേരളം ഒന്നാംസ്ഥാനത്ത്!

kerala-t-the-highest-rate-of-crimes-under-the-indian-penal-code-ipc

തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും അധികം കുറ്റ കൃത്യങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നഗരങ്ങളില്‍ നടക്കുന്ന കുറ്റ കൃത്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ കൊച്ചി തന്നെയാണ് ഒന്നാം സ്ഥാനത്ത്. കുറ്റകൃത്യങ്ങളില്‍ കേരളം ഒന്നാമത് 2012 ലെ കണക്കുകള്‍ അനുസരിച്ചാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കേരള ജനസംഖ്യയില്‍ ഒരു ലക്ഷത്തില്‍ 455.8 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചി നഗരത്തിലാണെങ്കില്‍ ഇത് ഒരു ലക്ഷത്തിന് 817.9 ആണ്. അങ്ങനെ കുറ്റ കൃത്യങ്ങളുടെ സംസ്ഥാനം കേരളവും അതിന്റെ തലസ്ഥാനം കൊച്ചിയും ആയിരിക്കുയാണ്. ഐപിസി പ്രകാരം രെജിസ്റ്റര്‍ ചെയ്യപ്പെ കുറ്റ കൃത്യങ്ങളുടെ ദേശീയ ശരാശരി ലക്ഷത്തില്‍ 196.7 മാത്രമാണ്. ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ നടക്കുന്നത് നാഗലാന്‍ഡില്‍ ആണ്. അവിടെ ഒരു ലക്ഷം ജനസംഖ്യയില്‍ വെറും 47.7 കുറ്റകൃത്യങ്ങള്‍ മാത്രമാണ് നടക്കുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് 250 ന് മുകളില്‍ ഉള്ളത് ആറ് സംസ്ഥാനങ്ങളില്‍ മാത്രമാണ്. അസ്സം(250), മധ്യപ്രദേശ്(298), തമിഴ്‌നാട്(294.8), ദില്ലി(283.3). പോണ്ടിച്ചേരി(291) എന്നിവയാണ് അവ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News