Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 2:29 pm

Menu

Published on May 30, 2018 at 10:50 am

“സാറെ അവൻ ചാടിപ്പോയി, ഞങ്ങക്ക് കൊച്ചിനെ വേണം…” പൊലീസ്–സാനു സംഭാഷണം പുറത്ത് !!

kevin-murder-shanu-and-police-phone-call-leaked

കോട്ടയം: കെവിെൻറ കൊലപാതകത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടോ? സംശയിക്കാൻ സാഹചര്യങ്ങളും സാധ്യതകളും ഏറെ ബാക്കി നിൽക്കേ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ സാനു ചാക്കോയും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ഞായറാഴ്ച പുലർച്ചെ നടത്തിയ ഫോൺ സംഭാഷണം പുറത്ത്. ഞായറാഴ്ച പുലർച്ചെ 5.35 നാണ് സാനുവിനോട് പൊലീസ് സംസാരിച്ചത്. കെവിൻ മരിച്ച ശേഷമാണ് ഈ സംഭാഷണമുണ്ടായതെന്നാണ് സംശയം.

സംഭാഷണത്തിൽനിന്ന്:

സാനു : പറ സാറേ. കേട്ടോ, മറ്റവൻ (കെവിൻ) നമ്മുടെ (?) കയ്യിൽനിന്നു ചാടിപ്പോയി. അവൻ ഇപ്പോൾ അവിടെ വന്നു കാണും.

പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

സാനു: (നീരസത്തോടെ) ഏ… എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാൻ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാൻ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്… ഒരു റിക്വസ്റ്റാണ്. ഞങ്ങൾ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങൾ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കയ്യിൽ എത്തിച്ചു തരാം.

ഓകെ? പിന്നെ വീട്ടിൽ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകർത്തു.

സാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോൺടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാൻ പറ്റുവാണെങ്കിൽ… തരിക. ഞാൻ കാലു പിടിക്കാം.

പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാൻ ചെയ്തു തരാം, സാനു.

സാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാൻ ചെയ്തുതരാം.

സാനു : ഓകെ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News