Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വർദ്ധിച്ചു വരുന്ന മൊബൈൽ മോഷണങ്ങൾക്ക് പരിഹാരമായി സ്മാര്‍ട്ട്‌ഫോണുകളില്‍ ‘മരണസ്വിച്ച്’ ഏർപ്പെടുത്താൻ പോകുന്നു.ഫോണ്‍ നഷ്ടപ്പെട്ടാൽ ആ ഫോണിനെ പൂര്‍ണമായും ഉപയോഗ ശൂന്യമാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് മരണ സ്വിച്ച്.ഗൂഗിളിൻറെ ആന്‍ഡ്രോയ്ഡ് ഒഎസിലും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലും ആണ് മരണ സ്വിച്ച് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.നഷ്ടപ്പെട്ട ഫോണ്‍ മരണ സ്വിച്ച് ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കുന്നതോടെ ആ മൊബൈല്‍ ഫോണ്‍ വെറും പേപ്പര്‍ വെയ്റ്റ് മാത്രമാകും. എന്നാല്‍ എന്ന് മുതല്‍ ഈ മരണസ്വിച്ച് ഫീച്ചര്‍ ലഭ്യമാകുമെന്ന് കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല. ആപ്പിള്‍ ഐഫോണുകളില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഈ ഫീച്ചര്‍ എത്തിയിരുന്നു.ചിലയാളുകൾ സ്മാര്‍ട്ട്‌ഫോണുകളില്‍ മരണസ്വിച്ച് ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നുണ്ട്.സൈബര്‍ ക്രിമിനലുകള്‍ക്ക് മരണസ്വിച്ച് അക്ടിവേറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു ഭീഷണിയായി മാറുമെന്ന് അമേരിക്കയില്‍ ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായമേഖലയെ പ്രതിനിധീകരിക്കുന്ന സി.ഐ.ടി.എ വാദിക്കുന്നുണ്ട്.എന്തായാലും സ്മാർട്ട് ഫോണ്‍ ഉടമകൾക്ക് ഈ വാർത്ത വളരെ ആശ്വാസം നൽകാനിടയുണ്ട്.
Leave a Reply