Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: വിവാദങ്ങളിലൂടെയും വിശേഷങ്ങളിലൂടെയും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള താരമാണ് കര്‍ദ്ദാഷിയാന്‍. അടുത്തുതന്നെ രണ്ടാം പ്രസവത്തിനൊരുങ്ങുന്ന കിം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നതും വ്യത്യസ്തമായ പ്രഖ്യാപനത്തിലൂടെയാണ്. കുഞ്ഞു ജനിച്ചതിനു ശേഷം മറുപിള്ളയെ കഴിക്കുമെന്ന പ്രഖ്യാപനമാണ് കിം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗം തടയാനാണിതെന്നാണ് താരം പറയുന്നു. മറുപിള്ളയെ ഗുളിക രൂപത്തിലാക്കിയതിനു ശേഷമാകും കളിക്കുകയെന്ന് കിം പറഞ്ഞു. നേരത്തെ മകള്‍ നോര്‍ത്തിനെ പ്രസവിച്ചതിനു ശേഷവും കിം മറുപിള്ള ഗുളികരൂപത്തിലാക്കി കഴിച്ചിരുന്നു. നോര്‍ത്തിന്റെ പ്രസവശേഷം മറുപിള്ള ഗുളികയാക്കി കഴിച്ചതുവഴി തനിക്കു വിഷാദരോഗമൊന്നും ബാധിച്ചില്ലെന്നു മാത്രമല്ല കൂടുതല്‍ ഊര്‍ജം ലഭിച്ചുവെന്നും താരം വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. അതിനാല്‍ ഇത്തവണയും അതിനൊരുങ്ങുകയാണ്. ഓരോ തവണ ഈ ഗുളിക കഴിക്കുമ്പോഴും പ്രത്യേക കരുത്താണു ലഭിക്കുന്നതെന്നും താരം പറയുന്നു.
Leave a Reply