Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:47 pm

Menu

Published on May 22, 2014 at 11:57 am

ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ തയ്യാറെന്ന് കിരണ്‍ ബേദി

kiran-bedi-ready-to-be-bjps-delhi-cm-candidate

ന്യൂഡല്‍ഹി: ബിജെപി ആവശ്യപ്പെടുകയാണെങ്കിൽ താൻ ഡൽഹിയിൽ ബിജെപി യുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാവാൻ തയ്യാറെന്ന് മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥ കിരണ്‍ ബേദി പറഞ്ഞു.കുറച്ചുമാസങ്ങളായി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചുവരികയായിരുന്ന കിരണ്‍ ബേദി രാഷ്ട്രീയത്തിലിറങ്ങാൻ പോകുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം അവർ നിഷേധിച്ചിരുന്നു.ഇതിൻറെ തൊട്ടടുത്ത ദിവസം തന്നെയാണ് കിരണ്‍ബേദി മുഖ്യമന്ത്രി സ്ഥാനാർഥിയാവാൻ തയ്യാറെന്ന് അറിയിച്ചത്.ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി ഉയർത്തിക്കാട്ടിയിരുന്നത് ഹര്‍ഷവര്‍ധനെയായിരുന്നു.എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്ക് മണ്ഡലത്തില്‍നിന്ന് ഹർഷവർധൻ ജയിച്ചതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കിരണ്‍ബേദിയെ ബി.ജെ.പി. പരിഗണിച്ചേക്കുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News