Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:12 am

Menu

Published on March 28, 2017 at 4:23 pm

ചാര്‍മിളയുമായുള്ള വിവാഹം; പ്രതികരണവുമായി കിഷോര്‍ സത്യ

kishore-sathya-reveals-real-incident-behind-marriage-with-charmila

സീരിയല്‍ താരം കിഷോര്‍ സത്യയാണ് തന്റെ ആദ്യ ഭര്‍ത്താവെന്നും താനിപ്പോള്‍ ഏറ്റവും വെറുക്കുന്ന വ്യക്തി അയാളാണെന്നും ആരോപിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടി ചാര്‍മിള രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ആരോപണ വിധേയനായ കിഷോര്‍ സത്യ പ്രതികരിച്ചിരിക്കുകയാണ്.

ചാര്‍മിളയ്ക്ക് ചിലപ്പോള്‍ താന്‍ ഭര്‍ത്താവായിരുന്നിരിക്കാം, പക്ഷെ തനിക്കൊരിക്കലും ചാര്‍മിള ഭാര്യ ആയിരുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം കേട്ടു മടുത്തു. താനും അവരും വിവാഹിതരായിരുന്നില്ലെന്നും കിഷോര്‍ സത്യ പറയുന്നു.

വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികള്‍ തമ്മിലും പരസ്പരവും രണ്ട് വീട്ടുകാര്‍ തമ്മിലുമുള്ള ഒത്തുചേരലുമാണ്. അതുകൊണ്ടുതന്നെ മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചത് വിവാഹമാകുമോ എന്ന് കിഷോര്‍ സത്യ ചോദിക്കുന്നു. വിഷയത്തില്‍ വനിത ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചാര്‍മിളയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അടിവാരം എന്ന സിനിമയില്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന സമയത്താണ് അവരെ പരിചയപ്പെടുന്നത്.

ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷം ഞരമ്പ് മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച അവരോട് താന്‍ മാത്രമല്ല സിനിമയിലെ മറ്റ് അണിയറപ്രവര്‍ത്തകരെല്ലാം വളരെ സൗഹാര്‍ദപരമായാണ് പെരുമാറിയത്. പക്ഷേ അവര്‍ക്ക് തന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി.

സിനിമ പായ്ക്കപ്പ് ആപ്പോള്‍ എന്നോട് അവരെ വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു. ബാബു ആന്റണി ഉപേക്ഷിച്ച് പോയ തന്നോട് ‘നോ’ എന്ന് പറയരുതെന്നു പറഞ്ഞ് അവര്‍ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയില്‍ പെരുമാറിയ അവരോട് അപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ലെന്നും കിഷോര്‍ സത്യ വ്യക്തമാക്കുന്നു.

അഭിനയമോ പ്രശസ്തിയോ ഒന്നും അന്ന് എന്റെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ യു.എ.ഇയിലെ ഒരു എഫ്.എമ്മില്‍ ജോലി കിട്ടിയ താന്‍ പെട്ടെന്നു പോകാനുള്ള തീരുമാനമെടുത്തു. ഇതറിഞ്ഞ ചാര്‍മിള വയലന്റായി വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അവരുടെ അച്ഛന്‍ വിളിച്ച് പോകുന്നതിന് മുന്‍പ് ഒരിക്കലെങ്കിലും മകളെ കാണണം എന്ന് തന്നോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ തനിക്ക് മകളെ നഷ്ടമാകും എന്നു പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേട്ട് താന്‍ എന്റെ ചെന്നൈയിലെ സുഹൃത്തിനെയും ഭാര്യയെയും ഇക്കാര്യം അറിയിച്ചു. അവരോടൊപ്പം ചാര്‍മിളയെ കാണാന്‍ തീരുമാനിച്ചു. വീട്ടില്‍ ചെന്ന തന്നെ ചാര്‍മിളയുടെ വീട്ടുകാര്‍ കുടുക്കുകയായിരുന്നുവെന്നും കിഷോര്‍ സത്യ പറഞ്ഞു.

ഉടന്‍ വിവാഹം ചെയ്തില്ലെങ്കില്‍ മരിച്ചു കളയുമെന്നാണ് നേരില്‍ കണ്ടപ്പോള്‍ ചാര്‍മിള ഭീഷണി മുഴക്കിയത്. ഉടന്‍ വിവാഹം രജിസ്്റ്റര്‍ ചെയ്യണം എന്നും വാശിപിടിച്ചു. തന്റെ വീട്ടുകാര്‍ ഇതിന് സമ്മതിക്കില്ല എന്നും വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്നും പറഞ്ഞെങ്കിലും ചാര്‍മിള വഴങ്ങിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

താന്‍ മരിക്കുമെന്നും എന്നെ ജീവിക്കാന്‍ അനുവദിക്കില്ല എന്നും അവര്‍ വെല്ലുവിളിച്ചു. വിവാഹ രജിസ്റ്ററില്‍ തല്‍ക്കാലം ഒന്ന് ഒപ്പിട്ടു പൊയ്‌ക്കൊള്ളൂ എന്ന് അവരുടെ പിതാവും പറഞ്ഞു. തനിക്കന്ന് 22 വയസ് മാത്രമാണ് പ്രായം. ഗള്‍ഫ് യാത്ര മുടങ്ങുമോ എന്നു ഭയന്ന് താന്‍ അവരുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നുവെന്നും എതിര്‍ത്താല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു തനിക്കെന്നും കിഷോര്‍ സത്യ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News