Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലാവസ്ഥ മാറുന്നതനുസരിച്ച് ചൂട് വര്‍ധിച്ചുവരികയാണ്. കടുത്ത ചൂടില്‍ ഉറങ്ങാന്‍ പോലും കഴിയാതെ വരുമ്പോള്‍ ബെഡ്‌റൂമില്‍ ഒരു എസി വച്ചാലോ എന്ന ചിന്തിക്കാത്തവര്‍ ഉണ്ടാകില്ല. എസിയില്ലാതെ പകല്‍ സമയം ഓഫീസുകളില്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയും ഉണ്ട്. എന്നാല്‍ പതിവായി എസിയില്‍ ഇരിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
എസി മുറിയില്‍ ഇരിക്കുമ്പോള്‍ പലപ്പോഴും ദാഹം തോന്നണം എന്നില്ല. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍നിര്‍ജലീകരണം ഉണ്ടാകും. അത്യാവശ്യമാണെങ്കില്‍ മാത്രം വീട്ടില്‍ എസി ഉപയോഗിക്കുക. മനുഷ്യശരീരത്തിന്റെ ഊഷ്മാവ് 36- 37 ഡിഗ്രി സെല്‍ഷ്യസിനിടയിലാണ്. അതുകൊണ്ട് തന്നെ എസിയുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമപ്പെടുത്തുന്നതാണ് അനുയോജ്യം.
എസിയുടെ തൊട്ടടുത്തു നിന്ന് നേരിട്ട് കാറ്റേല്‍ക്കുന്നത് ഒഴിവാക്കുക. എസി മുറിയില്‍ പേപ്പറുകളും മറ്റും കൂട്ടിയിടുന്നത് പൊടിപിടിച്ച് അലര്‍ജിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാന്‍ ഇടയാക്കും. എസിയുടെ ഫില്‍റ്ററുകള്‍ ആറുമാസത്തില്‍ ഒരിക്കല്‍ വൃത്തിയാക്കുക. ഇല്ലെങ്കില്‍ പൊടി അടിഞ്ഞ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. എസിയില്‍ ഇരിക്കുമ്പോള്‍ ചര്‍മത്തിന് വരള്‍ച്ച ഉണ്ടായി ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ അനുയോജ്യമായ മോയിസ്ച്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കുക.
Leave a Reply