Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:42 am

Menu

Published on June 20, 2015 at 10:13 am

ഡെമു ട്രെയ്ന്‍ കൊച്ചിയിലെത്തി; ഉദ്ഘാടനം നാളെ

kochi-demu-services-to-be-flagged-off-on-sunday

കൊച്ചി: നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരമായി റെയ്ല്‍വേ ആരംഭിക്കുന്ന ഡെമു സര്‍വീസിനായുള്ള ട്രെയ്ന്‍ കൊച്ചിയിലെത്തി. പേരമ്പൂര്‍ റെയ്ല്‍വേ കോച്ച് ഫാക്റ്ററിയില്‍ നിര്‍മിച്ച പുതുപുത്തന്‍ ട്രെയ്നാണ് നഗരവാസികളുടെ കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെത്തിയത്. ഏഴു റൂട്ടുകളിലാണ് ഡെമു സര്‍വീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് പിറവം, അങ്കമാലി എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിലെ ഏഴു റൂട്ടുകള്‍. തിങ്കളാഴ്ച രാവിലെ മുതല്‍ ട്രെയ്ന്‍ ഓടിത്തുടങ്ങും. ഡെമു സര്‍വീസിന്‍റെ ഉദ്ഘാടനം കേന്ദ്ര റെയ്ല്‍വേ വകുപ്പുമന്ത്രി സുരേഷ് പ്രഭു ഞായറാഴ്ച കൊച്ചിയില്‍ നിര്‍വഹിക്കും.
എസി ഡെമു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂനിറ്റ്) സര്‍വീസെന്ന ഖ്യാതിയോടുകൂടിയാണ് കൊച്ചിയില്‍ ഡെമു സര്‍വീസ് ആരംഭിക്കുന്നത്. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഡെമു സര്‍വീസ് നിലവിലുണ്ടെങ്കിലും ശീതീകരിച്ച കോച്ചുകളോടു കൂടിയുള്ള ആദ്യ ഡെമു സര്‍വീസാണ് എറണാകുളത്ത് തുടങ്ങുന്നത്.

Loading...

Leave a Reply

Your email address will not be published.

More News