Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 7:11 pm

Menu

Published on May 16, 2017 at 2:51 pm

കൊച്ചി ഒബ്‌റോണ്‍ മാളില്‍ തീപിടുത്തം; നാലാം നില കത്തിനശിച്ചു

kochi-oberon-mall-fire

കൊച്ചി: കൊച്ചിയിലെ തിരക്കേറിയ ഷോപ്പിങ് സെന്ററായ ഒബറോണ്‍ മാളില്‍ തീപിടുത്തം. ഫുഡ്കോര്‍ട്ടില്‍ നിന്നുണ്ടായ അഗ്‌നിബാധ നാലാം നിലയിലേക്ക് പടരുകയായിരുന്നു. അഗ്‌നിബാധയെ തുടര്‍ന്ന് മാളിലെ നാലാം നില പൂര്‍ണമായും കത്തിനശിച്ചു.

ഇതേത്തുടര്‍ന്ന് ഇവിടെ തീയറ്ററില്‍ സിനിമ കാണുകയായിരുന്നവരെ ഒഴിപ്പിച്ചു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമായെന്നും അപകടത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

മാളിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് തീ കൂടുതല്‍ ഭാഗങ്ങളിലേക്കു പടരാതിരുന്നതെന്ന് അഗ്‌നിശമനസേനയും അറിയിച്ചു.

രാവിലെ 11.15ഓടെയാണ് സംഭവം. ഉടന്‍തന്നെ ഫയര്‍ അലാം നല്‍കി ജീവനക്കാരെയും ആളുകളെയും ഒഴിപ്പിച്ചു. മാള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്ന സമയമായിരുന്നതിനാല്‍ ആധികമാളുകള്‍ ഇവിടെയുണ്ടായിരുന്നില്ല.

എന്നാല്‍ തീയറ്ററുകളെലെല്ലാം നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇവരെയും ഉടന്‍തന്നെ ഒഴിപ്പിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ മാളിലെ സുരക്ഷജീവനക്കാര്‍ വയര്‍ലെസ്സ് വഴി സന്ദേശം കൈമാറുകയും അപായസൈറണ്‍ മുഴക്കുകയും ചെയ്തു. തുടര്‍ന്ന് നിമിഷനേരങ്ങള്‍ക്കുള്ളില്‍ മാളിലുണ്ടായിരുന്ന മുഴുവന്‍ പേരേയും പുറത്തിറക്കി.

കറുത്ത കട്ടിയുള്ള പുകയാണ് മാളില്‍ നിന്നും ആദ്യം ഉയര്‍ന്നത് ഇത് ശ്വസിച്ച പലര്‍ക്കും ശ്വാസതടസ്സമുണ്ടായി. അപകടത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News