Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 4:19 pm

Menu

Published on May 18, 2015 at 4:25 pm

നിയമ ലംഘനത്തിന് കോലിക്കും യുവരാജിനുമെതിരെ നടപടിയെടുക്കുമോ ?

kohli-yuvraj-break-rules-during-ipl-match-meet-anushka

ബെംഗളൂരു: ഐ പി എല്ലില്‍ ഡല്‍ഹിക്കെതിരായ കളിക്കിടെ നിയമം തെറ്റിച്ചതിന് വിരാട് കോലിക്കുനേരെ നടപടിയുണ്ടാകുമോ എന്ന സന്ദേഹത്തിലാണ് ആരാധകർ .ഞായറാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന കളിക്കിടെ മഴ പെയ്തതും കളിക്കാര്‍ തിരിച്ചുകയറി. പവലിയനിലേക്ക് തിരിച്ചുകയറിയ വിരാട് കോലി അനുഷ്‌ക ശര്‍മയോട് സംസാരിച്ചതാണ് ബി സി സി ഐയുടെ ചട്ടത്തിന് എതിരായത്. മഴ മാറാന്‍ വേണ്ടി കാത്തുനില്‍ക്കുന്നതിനിടെയാണ് അനുഷ്‌കയോട് കോലി സംസാരിച്ചത്. ഡല്‍ഹിയുടെ യുവരാജ് സിംഗും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കളിക്കാരുടെ ഡ്രസിംഗ് റൂമിന് തൊട്ടടുത്ത സ്റ്റാന്‍ഡില്‍ ഇരിക്കുകയായിരുന്നു അനുഷ്‌ക ശര്‍മ. ഡ്രസിംഗ് റൂമിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന കോലിയുടെയും യുവരാജിന്റെയും അടുത്തെത്തിയാണ് അനുഷ്‌ക കുശലം പറഞ്ഞത്. കോലിയും അനുഷ്‌കയും ഒരുമിച്ച് നില്‍ക്കുന്ന രംഗം ബിഗ് സ്‌ക്രീനില്‍ പല തവണ മിന്നിമായുകയും ചെയ്തിരുന്നു. ബി സി സി ഐയുടെ ചട്ടമനുസരിച്ച് താരങ്ങള്‍ കളിക്കിടെ കൡക്കരല്ലാത്ത ആരോടും സംസാരിക്കാന്‍ പാടില്ല.ഇതിന് മുമ്പും വിരാട് കോലി കളിനിയമങ്ങള്‍ തെറ്റിച്ചിട്ടുണ്ട്. യുവരാജിനും കോലിക്കും എതിരെ നടപടി എടുക്കുമോ അതോ ഒരു ശാസനയെങ്കിലും ഉണ്ടാകുമോ എന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News