Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:39 am

Menu

Published on November 5, 2015 at 11:50 am

30വര്‍ഷം തല്ലുവാങ്ങിയില്ലേ…ഇനി ഞാനൊന്ന് നായകനാവട്ടെ: കൊല്ലം അജിത് നായകനായ കോളിംഗ് ബെല്‍ റിലീസിങ്ങിനൊരുങ്ങുന്നു

kollam-ajith-turns-as-hero-from-villain

തിരുവനന്തപുരം:സഹസംവിധായകനാകാന്‍ മുപ്പതു വര്‍ഷം മുന്‍പ് പി പത്മരാജന്റെ മുന്നിലെത്തിയതായിരുന്നു അജിത് എന്ന ചെറുപ്പക്കാരന്‍. പത്മരാജനാകട്ടെ അയാളെകൊണ്ട് അഭിനയിപ്പിക്കുകയാണ് ചെയ്തത്. പറന്ന് പറന്ന് പറന്ന് എന്ന ചലച്ചിത്രത്തിലൂടെ സിനിമയിലെത്തിയ അജിത്തിന് പക്ഷെ വിചാരിച്ചപോലെ നല്ല റോളുകളൊന്നും കിട്ടിയില്ല. കിട്ടിയതെല്ലാം കച്ചറവില്ലന്‍ റോളുകള്‍മാത്രം.

വില്ലനായി അജിത്ത് സിനിമയില്‍ തല്ലുവാങ്ങിയത് 30 വര്‍ഷമാണ്.സിനിമയില്‍ സംഘട്ടനമുണ്ടെങ്കിൽ അവിടെ കൊല്ലം അജിത്തുമുണ്ട് എന്നായിരുന്ന നടപ്പുരീതി. മൂന്നുഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ വില്ലനായി അഭിനയിച്ചു. ഇനി അല്പം മാറിനടക്കാമെന്ന ചിന്തയില്‍ നിന്ന് അജിത്ത് സംവിധായകനാവുക എന്ന പഴയ ആഗ്രഹം പൊടിതട്ടിയെടുത്തു. വില്ലന്‍ വേഷങ്ങളില്‍ നിന്ന് സംവിധായകനായി മാറുകയാണ് കൊല്ലം അജിത്ത്. മൂന്നുപതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള അജിത്ത് സംവിധാനം ചെയ്ത ആദ്യചിത്രം കോളിങ് ബെല്‍ വെള്ളിയാഴ്ച റിലീസ് ചെയ്യും. ലഘുബഡ്ജറ്റില്‍ ഒരുക്കിയ സിനിമയില്‍ നായകനായ കള്ളനെ അവതരിപ്പിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

ദേവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, ചെമ്പില്‍ അശോകന്‍, ഷാലു കുര്യന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. കാലികപ്രസക്തിയും സന്ദേശവുമുള്ള ചിത്രമാണ് കോളിങ് ബെല്ലെന്ന് രചയിതാവുകൂടിയായ സംവിധായകന്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News