Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 9:14 am

Menu

Published on September 15, 2015 at 10:17 am

കൊങ്കണ സെൻ ശർമ വിവാഹമോചനത്തിനൊരുങ്ങുന്നു

konkona-sen-sharma-ranvir-shorey-announce-separation

ബോളിവുഡിൽ നിന്ന് വീണ്ടുമൊരു വിവാഹ മോചന വാർത്ത. ഇത്തവണ വിവാഹമോചനത്തിനൊരുങ്ങുന്നത് കൊങ്കണ സെൻ ശർമയാണ്. നടൻ രൺവീർ ഷോറേയ്ക്കൊപ്പമുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നതായി കൊങ്കണ തന്നെയാണ് അറിയിച്ചത്. ഏറെ നാളുകളായി ഇരുവരുടെയും വിവാഹ മോചന വാർത്തകൾ ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴാണ് വാർത്തയ്ക്ക് സ്ഥിരീകരണം ലഭിച്ചത്.
മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം 2010ലാണ് കൊങ്കണയും രൺവീറും വിവാഹിതരായത്. ഇവർക്ക് നാലുവയസുള്ള മകനുണ്ട്.
വിവാഹമോചിതരാകാൻ പരസ്പര ധാരണയോടെ തീരുമാനിച്ചെന്നും എന്നാൽ മകനു വേണ്ടി സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും ട്വീറ്റ് ചെയ്തു. ട്രീഫിക് സിഗ്നൽ, മിക്സഡ് ഡബിൾസ്, ആജ നച്‌ലെ, ഹരി ദാസ്തൻ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News