Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 3:17 pm

Menu

Published on August 3, 2013 at 2:08 pm

ചാകര വന്നെ ചാകര ‘കാപ്പി ചാകര’

kopiko-powder-floated-in-sea

കോഴിക്കോട്:കടപ്പുറത്ത് ഇന്നലെ ചാകരയെത്തി.ഈ ചാകരയില്‍ കിട്ടിയ കോള് മീനല്ല കാപ്പിപ്പൊടിപ്പാക്കറ്റുകളാണെന്ന് മാത്രം. ആയിരക്കണക്കിന് കാപ്പിപ്പാക്കറ്റുകള്‍ സ്വന്തമാക്കാന്‍ നാടിന്റെ നാനാഭാഗത്തു നിന്നും ആളുകളെത്തി.ചാകരക്കോള് കണ്ട സന്തോഷത്തിലാണ് കോഴിക്കോട്ടെ മാറാട്ടുകാര്‍ ഇപ്പോള്‍‍. ഇന്ന് പുലര്‍ച്ചെ കടലില്‍പോകാനെത്തിയവരാണ് തീരത്തടിഞ്ഞ ആയിരക്കണക്കിന് കാപ്പിപ്പൊടിപ്പാക്കറ്റുകള്‍ കണ്ടത്.വിവരമറിഞ്ഞ ഉടന്‍ നാട്ടുകാരെല്ലാം ഓടിയെത്തി.തൊട്ടടുത്ത പൊലീസ് ചെക്ക് പോസ്റിലെ പൊലീസുകാരും പരിശോധനയ്ക്ക് നാട്ടുകാരുടെ ഒപ്പം കൂടി.ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുളള കോപികോ എന്ന കമ്പനിയുടെ കാപ്പിപ്പൊടിയാണ് ഒഴുകിവന്നിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News