Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്രക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒരുങ്ങുന്ന എസ്കലേറ്റര്‍, ലിഫ്റ്റ് സംവിധാനങ്ങള്‍ ഒക്ടോബര്‍ ഏഴിന് ഉദ്ഘാടനം ചെയ്യും. ഇതിന്‍െറ ഫ്ളോറിങ്, ക്ളാഡിങ്, മെഷീന്‍ അലൈന്‍മെന്‍റ് തുടങ്ങിയ പ്രവൃത്തികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. കയറാനും ഇറങ്ങാനുമുള്ള എസ്കലേറ്ററുകള്‍ സ്ഥാപിച്ച് മേല്‍ക്കൂര അടക്കമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായി. ലിഫ്റ്റ് സ്ഥാപിക്കുന്ന ജോലികള്‍ നേരത്തേ തീര്‍ന്നിട്ടുണ്ട്. കോഴിക്കോട് സ്റ്റേഷനെ എ വണ്‍ കാറ്റഗറി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് പ്രവൃത്തികളെന്ന് അധികൃതര്‍ അറിയിച്ചു. ഓണത്തിന് എസ്കലേറ്റര്‍ തയാറാകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു. 6.2 മീറ്റര്‍ ഉയരമാണ് എസ്കലേറ്ററിന് ഉണ്ടാവുക. പടികള്‍ക്ക് ഒരു മീറ്റര്‍ വീതിയുണ്ടാകും.ഏപ്രിലിൽ ആരംഭിച്ച പണി പൂര്‍ത്തീകരിക്കാന്‍ രണ്ടുമാസമെടുത്തു.സാധാരണ ഷോപ്പിങ് മാളുകളില്‍ സ്ഥാപിക്കുന്നതില്‍നിന്ന് വ്യത്യസ്തമായി ഹെവിഡ്യൂട്ടി എസ്കലേറ്ററാണ് ഇവിടെ സ്ഥാപിച്ചത്പ്രതിവര്‍ഷം ഒരു ലക്ഷത്തോളം രൂപ മെയിന്‍റനന്‍സ് തുകയായി ചെലവാകും. മണിക്കൂറില്‍ 9200 പേര്‍ക്ക് ഇത് ഉപയോഗിക്കാനാവും.
സെന്‍സറിങ് സംവിധാനത്തോടെ ഓട്ടോമാറ്റിക് മെഷീനാണ് എസ്കലേറ്ററില്‍ പ്രവര്‍ത്തിക്കുക. ആളുകള്‍ ഇല്ളെങ്കില്‍ ഒമ്പത് മിനിറ്റിനകം ഓഫാവുകയും യാത്രക്കാര്‍ കയറിയാല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. മൂന്ന്-നാല് പ്ളാറ്റ്ഫോമുകള്‍ക്കിടയില്‍ മേല്‍പാല നിര്‍മാണം പൂര്‍ത്തിയായി. എസ്കലേറ്റര്‍, ലിഫ്റ്റ് സ്ഥാപിക്കല്‍ ജോലികള്‍ ചെന്നെയിലെ ജോണ്‍സണ്‍ ലിഫ്റ്റ് ആന്‍ഡ് എസ്കലേറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് നടത്തുന്നത്. എസ്കലേറ്ററിന് ഒന്നരക്കോടിയും ലിഫ്റ്റിന് 90 ലക്ഷം രൂപയുമാണ് ചെലവായത്. മറ്റു ജോലികള്‍ റെയില്‍വേയാണ് നടത്തുന്നത്. ഇതിന് 40 ലക്ഷം രൂപയാണ് ചെലവായത്. ഇതിന് പുറമെ റെയില്‍വേക്ക് സമീപത്തെ അഴുക്കുചാലുകളുടെയും നടപ്പാതകളുടെയും നവീകരണവും നടക്കുന്നുണ്ട്. പ്രതിദിനം 55,000 പേരാണ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്ക് എത്തുന്നത്. യാത്രകാർക്ക് എസ്കലേറ്റര്‍ ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
Leave a Reply