Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 12:20 pm

Menu

Published on January 23, 2017 at 9:03 am

കലാകിരീടത്തില്‍ മുത്തമിട്ട് ഇത്തവണയും കോഴിക്കോട്

kozhikode-makes-history-in-state-school-kalolsavam

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം ഇത്തവണയും കോഴിക്കോട്ടേക്ക്. കലോത്സവത്തിന്റെ ആദ്യ ദിനം മുതല്‍ പോയിന്റ് നിലയില്‍ മുന്നിട്ടു നിന്നിരുന്ന പാലക്കാടിനെ (936) ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ മൂന്നു പോയിന്റിനു പിന്തള്ളിയാണ് കോഴിക്കോട് (939) തുടര്‍ച്ചയായ പതിനൊന്നാം തവണയും സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്.

കോഴിക്കോടിന്റെ 18-ാം കിരീട നേട്ടമാണിത്. 17 തവണ കിരീടം നേടിയ തിരുവനന്തപുരത്തിന്റെ പേരിലുള്ള റെക്കോര്‍ഡ് ഇതോടെ കോഴിക്കോട് മറികടന്നു. ദേശഭക്തിഗാന മത്സര ഫലമാണ് കോഴിക്കോടിന് അവസാന നിമിഷം കിരീടം ഉറപ്പിക്കാന്‍ സഹായകമായത്.

ഈ ഇനത്തില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ പങ്കെടുത്ത 25 പേരില്‍ പതിനാല് പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു. ഇതില്‍ മൂന്ന് പേര്‍ കോഴിക്കോടുകാരായിരുന്നു. അതുവരെ മുന്നിലായിരുന്ന പാലക്കാടിന് ഒരു ബി ഗ്രേഡ് മാത്രമാണ് ലഭിച്ചത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും (113), ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും (123) പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ്.

ഇടുക്കി കുമാരമംഗലം എം.കെ.എം.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും (131), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും (83) കരസ്ഥമാക്കി.

കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും 80 പോയിന്റുകളുമായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂന്നാംസ്ഥാനം പങ്കിട്ടു.

പോയിന്റ് നില

1. കോഴിക്കോട് 939
2. പാലക്കാട് 936
3. കണ്ണൂര്‍ 933
4. തൃശൂര്‍ 921
5. മലപ്പുറം 907
6. കോട്ടയം 880
7. എറണാകുളം 879
8. കൊല്ലം 868
9. ആലപ്പുഴ 867
10. വയനാട് 854
11. തിരുവനന്തപുരം 844
12. കാസര്‍കോട് 817
13. പത്തനംതിട്ട 772
14. ഇടുക്കി 752

Loading...

Leave a Reply

Your email address will not be published.

More News