Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 1:00 am

Menu

Published on April 22, 2016 at 11:22 am

നടി കെ ആര്‍ വിജയയുടെ മകളെ പീഡിപ്പിച്ച റിയല്‍ എസ്‌റ്റേറ്റ് പ്രമുഖന്‍ പിടിയില്‍

kr-vijayas-daughter-files-harassment-complaint-against-realtor-arrested

കോയമ്പത്തൂര്‍ : പ്രമുഖ തെന്നിന്ത്യന്‍ നടിയായ കെ ആര്‍ വിജയയുടെ മകളെ മാനസികമായി പീഡിപ്പിച്ച കേസില്‍ റിയല്‍ എസ്റ്റേറ്റ് പ്രമുഖന്‍ പിടിയില്‍. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ പപ്പനെക്കന്‍പാളയം സ്വദേശി ആര്‍ കതിര്‍വേലുവാണ് പിടിയിലായത്. റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായ കതിര്‍വേലു കെ ആര്‍ വിജയയുടെ മകള്‍ ഹേമലതയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഫോണ്‍വിളിച്ച് ശല്യം ചെയ്തുവെന്നാണ് പരാതി.47 കാരിയായ ഹേമലത സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിക്കുകയാണ്. ഹേമലതയുടെ രണ്ട് പെണ്‍മക്കള്‍ വിദേശത്ത് പഠിക്കുകയാണ്. ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ഹേമലതയെ പരിചയപ്പെടുന്നത്. എന്നാല്‍ ഹേമലത അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിക്കുകയാണെന്ന് മനസിലാക്കിയ കതിര്‍വേലു വിവാഹാഭ്യാര്‍ഥന നടത്തുകയായിരുന്നു. കതിര്‍വേലുവും വിവാഹിതനാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ 15 ന് കതിര്‍വേലു ഹേമതലയെ ഫോണില്‍ വിളിക്കുകയും അശ്ലീല സംഭാഷണം  നടത്തുകയും ചെയ്തു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച ഇയാള്‍ തന്റെ ഭാര്യയ്ക്ക് സുഖമില്ലെന്നും പറഞ്ഞിരുന്നു. ഹേമലതയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ഇയാള്‍ ഹേമലത സമ്മതിക്കുകയാണെങ്കില്‍ ഇപ്പോഴുള്ള ഭാര്യയില്‍ നിന്നും വിവാഹമോചനം നേടാമെന്നും പറഞ്ഞിരുന്നു. കെ ആര്‍ വിജയയുടെ കുടുംബത്തില്‍ നിന്നും ഒരു ബന്ധം താന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് ഇയാള്‍ ഹേമലതയോട് പറഞ്ഞത്. ഒടുവില്‍ വിവാഹാവശ്യം ഉന്നയിച്ചുകൊണ്ടുള്ള കതിര്‍വേലുവിന്റെ ശല്യം കൂടിയതോടെ ഹേമലത കോയമ്പത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷം ഐ പി സിയിലെ വിവിധ വകുപ്പുകള്‍ ചുമത്തി കതിര്‍വേലുവിനെതിരെ കേസെടുക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News