Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചു. ഇലക്ട്രിക് പോസ്റ്റിന് ഇടിച്ചാണ് ബസിന് തീ പിടിച്ചതെന്ന് കരുതുന്നു. ആളുകള്‍ക്ക് അപകടമുണ്ടായതായി ഇതുവരെ വിവരമില്ല.
മാവൂര്‍ റോഡിലെ പ്രവര്‍ത്തിക്കാത്ത പെട്രോള്‍ പമ്പിന് തൊട്ടടുത്താണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ് ഉടന്‍ തന്നെ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Leave a Reply